കോട്ടയം മെഡിക്കൽ കോളജ്​ 2.15 കോടിയുടെ വികസന പദ്ധതിയുമായി പൂർവ വിദ്യാർഥികൾ

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ്​ വ​ജ്ര ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് 1964 മു​ത​ൽ 1993 വ​രെ ബാ​ച്ചി​ലെ ഡോ​ക്ട​ർ​മാ​ർ ആ​ശു​പ​ത്രി​യു​ടെ വി​ക​സ​ന​ത്തി​നു ന​ൽ​കു​ന്ന​ത് 2.15 കോ​ടി രൂ​പ.

1964 ബാ​ച്ചി​ലെ ഡോ. ​കാ​ശി വി​ഘ്​​നേ​ശ്വ​ര​ൻ, ഡോ. ​ജോ​ർ​ജ് തോ​മ​സ്, ഡോ. ​അ​ഗ​സ്റ്റി​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​കോ​ത്ത​ര നി​ല​വാ​ര​മു​ള്ള ബാ​ഡ്​​മി​ന്‍റ​ൺ കോ​ർ​ട്ട് നി​ർ​മാ​ണ​ത്തി​ന് കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​ൽ​നി​ന്ന്​ അ​നു​മ​തി വാ​ങ്ങി. 1965 ബാ​ച്ചു​കാ​ർ, ഡോ. ​മാ​ർ​ക്കോ​സ് അ​റ​ക്ക​ൽ, ഡോ. ​ഫി​ലി​പ് അ​ഗ​സ്റ്റി​ൻ, ഡോ. ​എം.​സി. ജോ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​മ്യൂ​ണി​റ്റി മെ​ഡി​സി​ൻ ഹാ​ൾ, 1966 ബാ​ച്ച് ഡോ. ​ആ​ർ.​എ​ൽ. ശ​ർ​മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി.​കെ. വാ​ര്യ​ർ ഓ​ർ​മ​ക്ക്​ മെ​ഡി​സി​ൻ ഹാ​ൾ, 1967 ബാ​ച്ച് ഡോ. ​ജോ​ർ​ജ് ചെ​റി​യാ​ൻ, ഡോ. ​പി.​ടി. തോ​മ​സ്, ഡോ. ​പി.​ടി. ജോ​യി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ യ​ജ്ഞ​നാ​രാ​യ​ണ അ​യ്യ​ർ സ്മാ​ര​ക ഹാ​ൾ എ​ന്നി​വ നി​ർ​മി​ക്കും. 1968 ബാ​ച്ച് ഡോ. ​കൃ​ഷ്ണ​ൻ​കു​ട്ടി, ഡോ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ രോ​ഗി​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നു​ള്ള ക​ർ​മ​പ​ദ്ധ​തി​ക്ക് രൂ​പം​ന​ൽ​കും.

1969 ബാ​ച്ചി​ലെ ഡോ. ​എം.​എ. മു​ഹ​മ്മ​ദ് (വാ​ഗ​മ​ൺ ഹി​ൽ​സ് ഉ​ട​മ), ഡോ. ​പി.​യു. സു​കു​മാ​ര​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​നാ​ട്ട​മി ഹാ​ൾ 17ന് ​പൂ​ർ​ത്തീ​ക​രി​ക്കും. 71 ബാ​ച്ച് ഡോ. ​വി.​എ​സ്. സു​മാ​ദേ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 10 ല​ക്ഷം രൂ​പ ന​ൽ​കി. 79 ബാ​ച്ച് ഡോ. ​ഷാ​ജി കെ. ​തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 15 ല​ക്ഷം രൂ​പ മു​ട​ക്കി ലൈ​ബ്ര​റി സ്ഥാ​പി​ക്കും. 78 ബാ​ച്ച്​ ഡോ. ​ജോ​സ് ചാ​ക്കോ പെ​രി​യ​പു​റം, ഡോ. ​വി.​യു. ത​ങ്ക​മ്മ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 20 ല​ക്ഷം രൂ​പ മു​ട​ക്കി ഓ​പ​ൺ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സ്റ്റേ​ജ് നി​ർ​മാ​ണം ന​ട​ത്തും. 1980 ബാ​ച്ചി​ലെ ഡോ. ​ഡാ​ർ​ലി സാ​റാ​മ്മ മാ​മ്മ​ൻ, ഡോ. ​എം.​സി. ടോ​മി​ച്ച​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ൽ 20 ല​ക്ഷം മു​ട​ക്കി ഹാ​ൾ നി​ർ​മി​ക്കും. 83 ബാ​ച്ച് ബ​യോ​കെ​മി​സ്റ്റ് ഹാ​ൾ നി​ർ​മി​ക്കും. ഡോ. ​ശ്രീ​കു​മാ​ർ, ഡോ. ​ജോ​ർ​ജ് ജേ​ക്ക​ബ് എ​ന്നി​വ​രാ​ണ് സം​ഘാ​ട​ക​ർ.

84 ബാ​ച്ച് കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​വ​ർ​ഗീ​സ് പു​ന്നൂ​സ്, ഡോ. ​ഹം​സ​ക്കോ​യ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫി​സി​യോ​ള​ജി ലെ​ക്ച​റ​ൽ ഹാ​ൾ നി​ർ​മി​ക്കും.

85 ബാ​ച്ച്​ ഡോ​ക്ട​ർ​മാ​രാ​യ സ​ക്ക​റി​യ ഏ​ലി​യാ​സ്, തോ​മ​സ് കു​ര്യ​ൻ, കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് കൂ​ടി​യാ​യ ഡോ. ​കെ.​പി. ജ​യ​പ്ര​കാ​ശ് എ​ന്നി​വ​ർ 25 ല​ക്ഷം രൂ​പ ന​ൽ​കും. 86 ബാ​ച്ച് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ടി.​കെ. ജ​യ​കു​മാ​ർ, ആ​ർ.​എം.​ഒ ഡോ. ​സാം ക്രി​സ്റ്റി മാ​മ്മ​ൻ, ഡോ. ​ബി​നോ​യ് അ​ഗ​സ്റ്റി​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​പ​ൺ ഓ​ഡി​റ്റോ​റി​യം നി​ർ​മി​ക്കും.

60 ല​ക്ഷം രൂ​പ​യോ​ളം ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന നി​ർ​മാ​ണ​ത്തി​ന് 25 ല​ക്ഷം രൂ​പ​യാ​ണ് ഇ​വ​ർ ന​ൽ​കു​ന്ന​ത്. 88 ബാ​ച്ച് ഡോ. ​വി​നോ​ദ് വി​ശ്വ​നാ​ഥ​ന്‍റെ​യും ഡോ. ​ല​ക്ഷ്മി​ജ​യ​കു​മാ​റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ പ​തോ​ള​ജി ഹാ​ൾ നി​ർ​മി​ക്കും. 93 ബാ​ച്ച്​ പി.​ടി.​എ ഹാ​ൾ ആ​ധു​നി​ക നി​ല​വാ​ര​ത്തി​ൽ പു​ന​ർ​നി​ർ​മി​ക്കും.

നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ന​ട​ത്തി​പ്പി​നും വ​ര​വ് ചെ​ല​വ് ക​ണ​ക്കു​ക​ൾ ഓ​ഡി​റ്റ് ചെ​യ്യാ​നും ഡോ. ​ജോ​സ് ചെ​റി​യാ​ൻ, ഡോ. ​ആ​ർ.​എ​ൽ. ശ​ർ​മ, ഡോ. ​ഡാ​ർ​ലി സാ​റാ​മ്മ മാ​മ്മ​ൻ, ഡോ. ​വി.​എ​സ്. സു​മ​ദേ​വി എ​ന്നി​വ​ര​ട​ങ്ങു​ന്ന ഇ​ന്റേ​ണ​ൽ ഓ​ഡി​റ്റി​ങ്​ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി. പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന പ്ര​സി​ഡ​ന്റ് ഡോ. ​ജോ​സ് ടോം, ​സെ​ക്ര​ട്ട​റി ഡോ. ​ടി.​ജി. തോ​മ​സ് ജേ​ക്ക​ബ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്.

Tags:    
News Summary - Alumni of Kottayam Medical College with a development plan of 2.15 crores

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.