കടുത്തുരുത്തി: പഞ്ചായത്തിലെ ഒരു ഗ്രാമം മുഴുവൻ ആഫ്രിക്കൻ ഒച്ചിെൻറ ഭീഷണിയിൽ. ഒച്ചിനെ ഒഴിപ്പിക്കാൻ ഒന്നും ചെയ്യാനാകാതെ അധികൃതർ. രണ്ടാം വാർഡിൽ എസ്.വി.ഡി ജങ്ഷെൻറ പാടശേഖരത്തിലും തോടുകളിലും അഞ്ചാം വാർഡിലെ അലരി പ്രദേശത്തുമാണ് ഒച്ച് ഒഴിയാബാധയായിരിക്കുന്നത്.
ഏതാനും വർഷങ്ങളായി പ്രദേശത്ത് ഒച്ച് ഭീഷണിയുണ്ടെങ്കിലും കുറച്ചുദിവസങ്ങളായി ആയിരക്കണക്കിനു ഒച്ചുകളാണ് വീടുകളിൽ എത്തുന്നത്. ഓരോ ദിവസവും നൂറുകണക്കിന് ഒച്ചുകളെയാണ് നശിപ്പിക്കുന്നത്. ദിവസവും രാവിലെ ഇവയെ ബക്കറ്റിലാക്കി ഉപ്പിട്ടുനശിപ്പിക്കും. പിറ്റേന്നും ഇതിലുമേറെ എത്തുമെന്നതാണ് പ്രശ്നം. തെൻറ 40 സെൻറ് പുരയിടത്തിൽ ജാതി, തെങ്ങ്, കുരുമുളക്, കോവൽ, ചേന തുടങ്ങിയ കൃഷി ഇനങ്ങൾ ഒച്ചുകൾ നശിപ്പിക്കുകയാണെന്ന് അലരി രാജി നിവാസിൽ വിമുക്ത ഭടൻ രാധാകൃഷ്ണൻ നായർ പറഞ്ഞു. കഴിഞ്ഞ വർഷം പ്രളയത്തിനുശേഷം ഒച്ച് വ്യാപിച്ചതാകാമെന്നാണ് രാധാകൃഷ്ണൻ നായർ പറയുന്നത്. പുളിക്കൽ രഘുവരൻ, തോമസ് എന്നിവരുടെ പുരയിടങ്ങളും അഞ്ചാം വാർഡിലെ തെക്കുഭാഗത്തുള്ള വീടുകളും ഒച്ചുകളുടെ ഭീഷണിയിലാണ്.
ഗുരുതരമായ ആരോഗ്യപ്രതിസന്ധിക്കു സാധ്യതയുണ്ടെന്നും സ്പർശിക്കരുതെന്നും ഇവ ഇഴഞ്ഞ മണ്ണ് കൈയിലെടുക്കരുതെന്നും മാത്രമാണ് അധികൃതർ പറയുന്നത്. ഒച്ചിനെ തുരത്താനുള്ള ഫലപ്രദമായ നിർദേശങ്ങൾ നൽകിയിരുന്നെങ്കിലും കാര്യക്ഷമമായി നടപ്പാക്കിയില്ലെന്നു നാട്ടുകാർ പറയുന്നു. കൃഷി നാശത്തിനു പുറമെ കുടുംബങ്ങളുടെ സ്വൈരജീവിതത്തിനും ഒച്ച് തടസ്സമാണ്. കടുത്തുരുത്തി പഞ്ചായത്തിലെ ആരോഗ്യവിഭാഗമോ, കടുത്തുരുത്തി കൃഷി ഓഫിസിൽനിന്നോ അധികൃതർ ആരും എത്തിയിട്ടില്ലെന്ന് നാട്ടുകാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.