കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പ് ജില്ലയില്‍ ഹരിത ചട്ടം പാലിച്ച് നടപ്പാക്കുന്നതിനോടനുബന്ധിച്ച് ബോധവത്കരണ ഭാഗമായി മാതൃക ഹരിത ബൂത്തുകൾ ഒരുങ്ങുന്നു.
ശുചിത്വമിഷൻ, ഹരിത കേരളം മിഷൻ, തദ്ദേശഭരണ സ്ഥാപനങ്ങൾ, ഹരിത സഹായ സ്ഥാപനങ്ങൾ എന്നിവയുടെ നേതൃത്വത്തിലാണ് വിവിധ കേന്ദ്രങ്ങളിൽ മാതൃക ബൂത്തുകൾ സജ്ജീകരിക്കുന്നത്.
ഇതുവരെ മാടപ്പള്ളി, ഏറ്റുമാനൂർ, ളാലം, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, വൈക്കം ബ്ലോക്കുകളിൽ ഹരിത ബൂത്തുകള്‍ സജ്ജമായി. മാലിന്യം ശേഖരിക്കാൻ ഓലകൊണ്ടുള്ള വല്ലം, ഹരിത അലങ്കാരങ്ങൾ, കുടിവെള്ള വിതരണത്തിന് മൺകൂജയും സ്റ്റീൽ ഗ്ലാസുകളും തുടങ്ങിയവയാണ് മാതൃക പോളിങ് സ്റ്റേഷനുകളുടെ പ്രത്യേകത.
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിങ് ബൂത്തുകളിൽനിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം അണുമുക്തമാക്കിയശേഷം ഹരിതകർമസേനയുടെ സഹായത്തോടെ അതത് ഗ്രാമപഞ്ചായത്തുകളുടെ എം.സി.എഫുകളിലേക്ക് മാറ്റും. തെരഞ്ഞെടുപ്പ് ദിവസം ഹരിതചട്ടപാലനം ഉറപ്പാക്കുന്നതിന് ഹരിത കർമസേന നേതൃത്വം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.