കോട്ടയം: ഒടുവിൽ മുഖംമിനുക്കാൻ കോട്ടയം കെ.എസ്.ആർ.ടി.സി ഡിപ്പോ ഒരുങ്ങുന്നു. സ്റ്റാൻഡിലെ പുതിയ ബസ് ടെർമിനൽ, യാർഡ് എന്നിവയുടെ നിർമാണം തുടങ്ങി. തിയറ്റർ റോഡിനോട് ചേർന്നാണ് ടെർമിനൽ. 6000 ചതുരശ്രയടി വലുപ്പമുള്ള ബസ് ടെർമിനലും 50,000 ചതുരശ്രയടിയിൽ യാർഡുമാണ് നിർമിക്കുക. ഒപ്പം ടോയ്ലറ്റ് ബ്ലോക്കുമുണ്ടാകും. ഇതിനായി നിലവിലെ ടോയ്ലറ്റ് പൊളിച്ചുമാറ്റും. ജോലിക്ക് മുന്നോടിയായി നിർമാണം നടക്കുന്ന സ്ഥലത്തെ വേർതിരിച്ച് സ്റ്റാൻഡിൽ ഇരുമ്പ് ഷീറ്റുകളും സ്ഥാപിച്ചു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 1.8 കോടി ചെലവഴിച്ചാണ് ആദ്യഘട്ട നിർമാണം. എച്ച്.പി.എൽ (ഹിന്ദുസ്ഥാൻ പ്രീഫാബ്സ് ലിമിറ്റഡ്) കമ്പനിക്കാണ് നിർമാണച്ചുമതല. 45 ദിവസത്തിനുള്ളിൽ പണി പൂർത്തിയാക്കാനാണ് തീരുമാനം.
നേരത്തേ ഇതിെൻറ നിർമാണച്ചുമതല ഹാബിറ്റാറ്റ് ഗ്രൂപ്പിന് നൽകിയിരുന്നു. പിന്നാലെ നിർമാണോദ്ഘാടനം നടത്തിയെങ്കിലും പണി ആരംഭിച്ചില്ല. ഇതോടെ കെ.എസ്.ആർ.ടി.സി മാനേജ്മെൻറ് ഇടപെട്ട് ഹാബിറ്റാറ്റ് ഗ്രൂപ്പിനെ ഒഴിവാക്കി പകരം ഹിന്ദുസ്ഥാൻ പ്രീ ഫാബ് ലിമിറ്റഡിന് കരാർ നൽകുകയായിരുന്നു. ടെർമിനലിെൻറ പണി പൂർത്തിയായാൽ സ്റ്റേഷൻ മാസ്റ്ററുടെ ഓഫിസ്, വെഹിക്കിൾ സൂപ്പർെവെസർ ഓഫിസ് എന്നിവ അവിേടക്ക് മാറ്റും. യാത്രക്കാർക്കായി കാത്തിരിപ്പുകേന്ദ്രവും ഇവിടെ സജ്ജീകരിക്കും. 91.69 ലക്ഷം രൂപ യാർഡ് വികസനത്തിനും 88.82 ലക്ഷം രൂപ ശൗചാലയ കോംപ്ലക്സ് നിർമാണത്തിനുമാണ് വകയിരുത്തിയിട്ടുള്ളത്. അമ്പതോളം പേർക്ക് ഇരിക്കാനുള്ള സൗകര്യവും പത്തിലേറെ ബസുകൾക്ക് നിർത്തിയിടാൻ സൗകര്യവും ടെർമിനലിലുണ്ടാകും.
ഇത് പൂർത്തിയായശേഷം സ്റ്റാൻഡിലെ നിലവിലുള്ള ഓഫിസ് കെട്ടിടം പൊളിക്കും. ഇവിടെ ബസുകളുെട പാർക്കിങ് ഒരുക്കും. ഏറെക്കാലമായി അറ്റകുറ്റപ്പണിപോലും മുടങ്ങി ഈ കെട്ടിടം ശോച്യാവസ്ഥയിലായിരുന്നു.
പണി ആരംഭിച്ചതോടെ ബസ് പാർക്കിങ്ങിനും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ഓഫിസ് മന്ദിരത്തിെൻറ മുൻവശത്ത് ബസുകൾ പാർക്ക് ചെയ്യാൻ കഴിയാത്തതിനാൽ ഇവ ഇനി കോടിമതയിൽ പാർക്ക് ചെയ്തശേഷം പുറപ്പെടുന്നതിന് 10 മിനിറ്റ് മുമ്പ് സ്റ്റാൻഡിലേക്ക് എത്തും. കുമളി, കട്ടപ്പന, ആലപ്പുഴ, പാലാ, തൊടുപുഴ റൂട്ടുകളിലെ ബസുകളാണ് ഇവിടെ പാർക്ക് ചെയ്തിരുന്നത്. നിലവിൽ യാത്രക്കാർ ബസ് കയറുന്ന ഭാഗത്ത് രണ്ട് ബസുകൾ കടന്നുപോകാനുള്ള സ്ഥലം മാത്രമാണുള്ളത്.
നേരത്തേ കോട്ടയത്ത് ടെർമിനൽ-കം ഷോപ്പിങ് കോംപ്ലക്സ് പദ്ധതി കെ.എസ്.ആർ.ടി.സി പ്രഖ്യാപിച്ചിരുന്നെങ്കിലും ഇത് മുടങ്ങിയതോടെയാണ് നിലവിലെ ഓഫിസ് കെട്ടിടത്തിന് എതിർവശത്തായി ടെർമിനൽ പദ്ധതി ആവിഷ്കരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.