മണർകാട്: ബാർ ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. തിരുവഞ്ചൂർ ചീനിക്കുഴി ഭാഗത്ത് ചോരാറ്റിൽ വീട്ടിൽ ഷിജോ സണ്ണി (27), വിജയപുരം പാറമ്പുഴ ചീനിക്കുഴി ഭാഗത്ത് പാഞ്ചേരിപറമ്പിൽ വീട്ടിൽ സുമേഷ് മോഹൻ (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇവർ സംഘം ചേർന്ന് കഴിഞ്ഞ ദിവസം രാത്രി മണർകാട് സ്വദേശിയായ ബാർ ജീവനക്കാരനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
ബാർ ജീവനക്കാരനും സുഹൃത്തും ജോലി കഴിഞ്ഞുമടങ്ങുന്നതിനിടെ ഇവരുടെ ബൈക്ക് യുവാക്കള്‍ തടഞ്ഞുനിർത്തി കമ്പിവടി ഉപയോഗിച്ച് മധ്യവയസ്കന്റെ തലക്ക് അടിക്കുകയായിരുന്നു. സുഹൃത്തിനെയും ആക്രമിച്ചു. തുടർന്ന് ഇവർ കടന്നു കളഞ്ഞു.
സംഭവ ദിവസം മധ്യവയസ്കൻ ജോലി ചെയ്തിരുന്ന ബാറിലെ ജീവനക്കാരും യുവാക്കളും വാക്തർക്കം ഉണ്ടാകുകയും ഇവരെ ബാറിൽനിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.
ഇതിലുള്ള വിരോധം മൂലമാണ് രാത്രി ജോലികഴിഞ്ഞ് മടങ്ങിയ അതേ ബാറിലെ ജീവനക്കാരനെ ആക്രമിക്കുന്നത്.
ഷിജോ സണ്ണിക്ക് അയർക്കുന്നം, കോട്ടയം വെസ്റ്റ് സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. എസ്.എച്ച്.ഒ അനിൽ ജോർജ്, എസ്.ഐ അഖിൽദേവ്, എ.എസ്.ഐ ഇന്ദുകലാദേവി, സി.പി.ഒമാരായ പത്മകുമാർ, പ്രവീൺ, ലിജോ എം. സക്കറിയ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.