സ​ദ്ദാം ഹു​സൈ​ൻ, അ​ബ്ദു​ൽ നാ​സ​ർ

ബൈക്ക് മോഷണം: ഒളിവിലായിരുന്ന പ്രതികൾ അറസ്റ്റിൽ

മേ​ലു​കാ​വ്: ബൈ​ക്ക് മോ​ഷ​ണ​ക്കേ​സി​ൽ കോ​ട​തി​യി​ൽ​നി​ന്ന്​ ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. അ​സം സ്വ​ദേ​ശി​ക​ളാ​യ സ​ദ്ദാം ഹു​സൈ​ൻ (22), അ​ബ്ദു​ൽ നാ​സ​ർ (26) എ​ന്നി​വ​രെ​യാ​ണ് മേ​ലു​കാ​വ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​രു​വ​രും ചേ​ർ​ന്ന് 2018ൽ ​മൂ​ന്നി​ല​വ് സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ ബൈ​ക്ക് മോ​ഷ്ടി​ച്ചി​രു​ന്നു. പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യും തു​ട​ർ​ന്ന് ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി ഒ​ളി​വി​ൽ പോ​വു​ക​യു​മാ​യി​രു​ന്നു.

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ശ​ക്ത​മാ​യ തി​ര​ച്ചി​ലി​ലാ​ണ്​ ഇ​രു​വ​രെ​യും തൊ​ടു​പു​ഴ​യി​ൽ​നി​ന്നും പി​ടി​കൂ​ടി​യ​ത്. മേ​ലു​കാ​വ് എ​സ്.​എ​ച്ച്.​ഒ ര​ഞ്ജി​ത്ത് കെ. ​വി​ശ്വ​നാ​ഥ്, എ​സ്.​ഐ സ​ന​ൽ​കു​മാ​ർ എ​ന്നി​വ​രും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​രു​വ​രെ​യും റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Bike theft: Absconding accused are arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.