വൈക്കം: ചെമ്മനത്തുകര സെന്റ് ആന്റണീസ് പള്ളിയിൽ നേർച്ചപ്പെട്ടി കുത്തിത്തുറന്ന് മോഷണം. ഒരു മാസമായി തുറക്കാത്ത നേർച്ചപ്പെട്ടിയിൽനിന്ന് 8000ത്തോളം രൂപ നഷ്ടപ്പെട്ടതായി പള്ളി അധികൃതർ പറഞ്ഞു. പണമെടുത്ത മോഷ്ടാക്കൾ നേർച്ചപ്പെട്ടിയിൽ 900ത്തോളം രൂപ ഉപേക്ഷിച്ചിരുന്നു.
പള്ളിക്കകത്തും പള്ളിമേടയിലും വാതിൽ തകർത്ത് മോഷ്ടാക്കൾ അകത്തുകയറിയെങ്കിലും വിലപിടിച്ചതൊന്നും നഷ്ടപ്പെട്ടില്ലെന്ന് പള്ളി അധികൃതർ പറഞ്ഞു. ബുധനാഴ്ച രാവിലെ 5.30ന് കപ്യാര് എത്തിയപ്പോഴാണ് മോഷണ വിവരമറിയുന്നത്.
ഒരു മാസം മുമ്പ് വൈക്കം മറവന്തുരുത്തിലെ സർക്കാർ ഓഫിസുകളിലും ചെമ്മനാകരിയിലെ ശാരദാമഠം ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്നും മോഷണം നടത്തിയിരുന്നു. ഈ മോഷണങ്ങളിലൊന്നും മോഷ്ടാക്കളെ പിടികൂടാനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.