കോട്ടയം: തിരുനക്കര ബസ്സ്റ്റാൻഡ് മൈതാനത്ത് സ്പോൺസർഷിപ് വ്യവസ്ഥയിൽ താൽക്കാലിക കാത്തിരിപ്പ് കേന്ദ്രം നിർമിക്കുന്നതിന് കരാർ വ്യവസ്ഥകൾ തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് ചേരുന്ന നഗരസഭ കൗൺസിൽ പരിഗണിക്കും. കാത്തിരിപ്പ് കേന്ദ്രത്തിന്റെ മാതൃകയും കൗൺസിലിൽ അവതരിപ്പിക്കും. നഗരത്തിലെ വ്യാപാരിയാണ് കേന്ദ്രം നിർമിക്കാൻ തയാറായിട്ടുള്ളത്. തിരുനക്കര ബസ് സ്റ്റാൻഡ് ഷോപ്പിങ് ഷോപ്പിങ് കോംപ്ലക്സിൽനിന്ന് ഒഴിപ്പിക്കപ്പെട്ട വ്യാപാരികളുടെ പുനരധിവാസവും കൗൺസിൽ ചർച്ച ചെയ്യും. കെട്ടിടം പൊളിച്ചാൽ താൽക്കാലിക കടമുറികൾ നിർമിക്കാൻ 2022 നവംബറിൽ ചേർന്ന അടിയന്തര യോഗം തീരുമാനിച്ചിരുന്നു. എന്നാൽ, കെട്ടിടം പൊളിച്ചതോടെ വിഷയം അധികൃതർ അവഗണിക്കുകയായിരുന്നു. ഇതു സംബന്ധിച്ച് ജില്ല ലീഗൽ സർവിസസ് അതോറിറ്റിയിലും കേസുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.