കോട്ടയം: സ്വകാര്യ ഏജൻസികളെ ഒഴിവാക്കി ശബരിമലയിലേക്കുള്ള ഏലക്ക വനം വികസന കോർപറേഷനിൽനിന്ന് (കെ.എഫ്.ഡി.സി) വാങ്ങാൻ ദേവസ്വം ബോർഡ് തീരുമാനിച്ചെങ്കിലും കരാർ വൈകുന്നു. ഏലക്ക നൽകാൻ കോർപറേഷൻ തയാറാണെങ്കിലും ബോർഡിൽനിന്ന് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. നേരത്തേ ഏലക്ക നൽകുന്നതുമായി ബന്ധപ്പെട്ട് വനം വികസന കോർപറേഷനുമായി ദേവസ്വം ബോർഡ് അധികൃതർ ചർച്ച നടത്തിയിരുന്നു. 12,000 കിലോഗ്രാം ഏലക്കയാണ് ഇവർ ആവശ്യപ്പെട്ടത്. 6000 കിലോ ഉടൻ നൽകാമെന്ന് കോർപറേഷൻ അറിയിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി കെ.എഫ്.ഡി.സിയിൽനിന്ന് വാങ്ങാൻ ദേവസ്വം ബോർഡ് തീരുമാനിച്ചിരുന്നു.
എന്നാൽ, ഇതുവരെ ഔദ്യോഗികമായി കോർപറേഷന് കത്തൊന്നും ലഭിച്ചിട്ടില്ല. അതിനാൽ തുടർനടപടിയൊന്നും ആരംഭിച്ചിട്ടില്ല. ഇത് ഏലക്ക വിതരണം വൈകാൻ ഇടയാക്കുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ദേവസ്വം ബോർഡിന്റെ അറിയിപ്പിനായി കാത്തിരിക്കുകയാണെന്ന് കോർപറേഷൻ അധികൃതർ ‘മാധ്യമ’ത്തോട് പറഞ്ഞു. ബോർഡിന് ആവശ്യമായ മുഴുവൻ ഏലക്കയും നൽകാൻ കഴിയുമോയെന്ന കാര്യത്തിലും കോർപറേഷന് വ്യക്തതയില്ല.
നേരത്തേ, കെ. അനന്തഗോപൻ ദേവസ്വം ബോർഡ് പ്രസിഡന്റായിരിക്കെ, കോർപറേഷനിൽനിന്ന് ഏലക്ക വാങ്ങാൻ ചർച്ച ആരംഭിച്ചിരുന്നെങ്കിലും തീരുമാനമായിരുന്നില്ല. അടുത്തിടെ, ഏലക്കയിൽ അനുവദനീയ അളവിൽകൂടുതൽ കീടനാശിനി കണ്ടെത്തിയതിനെത്തുടർന്ന് അരവണയുടെ വിൽപന തടഞ്ഞിരുന്നു. ഇതിലൂടെ 6.65 കോടിയുടെ നഷ്ടമാണ് ബോർഡിനുണ്ടായത്. കീടനാശിനിയെച്ചൊല്ലി സ്വകാര്യ ഏജൻസി ഹൈകോടതിയെ സമീപിച്ചതാണ് ദേവസ്വംബോർഡിന് കോടികളുടെ നഷ്ടമുണ്ടാക്കിയത്. പ്രാഥമിക പരിശോധനയിൽ കീടനാശിനി കണ്ടതോടെ 6.65 ലക്ഷം ടിൻ അരവണയുടെ വിൽപന ഹൈകോടതി തടഞ്ഞു. ഇവ സന്നിധാനത്ത് പൂട്ടിവെച്ചിരിക്കുകയാണ്. ഇത് നശിപ്പിക്കാനായി അടുത്തിടെ ദേവസ്വം ബോർഡ് താൽപര്യപത്രം ക്ഷണിച്ചിരുന്നു. കേടായ അരവണ ചൂടാക്കി ഉണക്കിപ്പൊടിച്ച് വളമാക്കാനാണ് ലക്ഷ്യം. ഇതിനിടെ ഏലക്കക്കായി ക്ഷണിച്ച ടെൻഡറിൽ ഉയർന്ന നിരക്കാണ് സ്വകാര്യ ഏജൻസികൾ ക്വാട്ട് ചെയ്തത്. ഇതും സർക്കാർ സ്ഥാപനത്തിൽനിന്ന് വാങ്ങാനുള്ള തീരുമാനത്തിലേക്ക് ബോർഡിനെ എത്തിച്ചു.പോര്‍ട്സ് സ്കൂള്‍ നിര്‍മാണം പൂര്‍ത്തിയാക്കി പ്രവേശനം പ്രത്യേകമായി നടത്തുമെന്നും ചീഫ് വിപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.