ചാമംപതാൽ: ഒറ്റനിമിഷംകൊണ്ട് ആഘോഷങ്ങള്‍ കണ്ണീരിന് വഴിമാറിയ ഞെട്ടലിലാണ് ഷാരോണിെൻറയും രേഷ്മയുടെയും ഉറ്റവരും ഉടയവരും. ഷാരോണിെൻറ പിറന്നാൾ ആഘോഷം കഴിഞ്ഞ് ബന്ധുവും കൂടിയായ അമലയുടെ പിറന്നാൾ ആഘോഷത്തില്‍ പങ്കെടുക്കാന്‍ വരവെയാണ് നാടിനെ നടുക്കിയ അപകടം.
ബന്ധുക്കളായ ഷാരോണിെൻറയും രേഷ്മയുടെയും വിലപ്പെട്ട ജീവനുകള്‍ അപകടത്തില്‍ പൊലിഞ്ഞു. തിങ്കളാഴ്ച പുലര്‍ച്ച മണിമല ബി.എസ്.എന്‍.എല്‍ ഓഫിസിന് സമീപം നിര്‍ത്തിയിട്ട ടിപ്പറിന് പിന്നില്‍ കാറിടിച്ചാണ് അപകടം. വാഹനമോടിച്ച ജോബിന് എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും ഓര്‍മയില്ല.
ചാര്‍ട്ടേര്‍ഡ് അക്കൗണ്ടൻറാകാന് പഠിക്കുകയായിരുന്ന ഷാരോണിെൻറ 18ാം പിറന്നാൾ ആഘോഷം ഞായറാഴ്ച രാത്രി കറിക്കാട്ടൂരിലെ ബന്ധുവീട്ടിലായിരുന്നു. ഇതിനുശേഷം അമലയുടെ 25ാം പിറന്നാൾ ആഘോഷത്തിനായി ചാമംപതാലിലേക്കുള്ള യാത്രാ മധ്യേയാണ് അപകടം. ഷാരോണിെൻറ പിതാവ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടൻറാണ്. അച്ഛെൻറ പാത പിന്തുടര്ന്ന് ലക്ഷ്യത്തിലെത്തും മുമ്പാണ് വിധി ജീവന് കവര്‍ന്നത്. രേഷ്മയുടെ വിവാഹത്തിനുള്ള ആലോചന നടന്നുവരുകയായിരുന്നു. ഇരുവരുടെയും വേര്‍പാട് നാടിനെയാകെ ദുഃഖത്തിലാഴ്ത്തി.
രേഷ്മയും കുടുംബവും പുണെയിലായിരുന്നു താമസം. എല്ലാവര്‍ഷവും നാട്ടിലെത്തുന്ന പതിവ് ഈ കുടുംബത്തിനുണ്ട്. രണ്ടാഴ്ച മുമ്പാണ് രേഷ്മയും കുടുംബവും നാട്ടിലെത്തിയത്. നാട്ടിലെത്തിയാൽ ബന്ധുക്കളോടൊപ്പമുള്ള യാത്രകളും ആഘോഷങ്ങളും പതിവായിരുന്നു. പിറന്നാൾ ആഘോഷദിനത്തിലെ അപകടത്തില്‍ സുഹൃത്തുക്കളുടെ വേര്‍പാട് അമലയെ തളർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.