പിടിയിലായവർ

10 ലക്ഷത്തി​െൻറ പുകയില ഉൽപന്നം പിടികൂടി

ചങ്ങനാശ്ശേരി: 10 ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപന്നങ്ങളുമായി രണ്ടു യുവാക്കളെ അറസ്​റ്റ്​ ചെയ്തു. ചങ്ങനാശ്ശേരി ഫാത്തിമാപുരം കിഴക്കേക്കൂട്ടിൽ വീട്ടിൽ സംജാദ് (33), തൃക്കൊടിത്താനം അരമലക്കുന്ന് കൊല്ലപറമ്പിൽ വീട്ടിൽ അസറുദ്ദീൻ ഷാ (34) എന്നിവരെയാണ് ജില്ല പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങൾ പിടികൂടിയത്.

ചങ്ങനാശ്ശേരി പൊലീസാണ് പരിശോധനക്ക്​ നേതൃത്വം നൽകിയത്.ഇരുവരും ചേർന്നു വൻതോതിൽ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിരോധിത പുകയില ഉൽപന്നങ്ങൾ വിൽക്കുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു.

തുടർന്ന്​ നാർകോട്ടിക് സെൽ ഡിവൈ.എസ്.പി വിനോദ് പിള്ള, ചങ്ങനാശ്ശേരി ഡിവൈ.എസ്.പി വി.ജെ. ജോഫി എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തുകയായിരുന്നു. രണ്ടു ദിവസമായി പ്രതികളെ പൊലീസ് സംഘം നിരീക്ഷിച്ചു വരുകയായിരുന്നു.

ഇതിനിടെയാണ് തമിഴ്‌നാട്ടിൽനിന്ന്​ നിരോധിത പുകയില ഉൽപന്നങ്ങൾ കേരളത്തിലേക്ക്​ എത്തിക്കുന്നതായി കണ്ടെത്തിയത്. സംജാദി​െൻറ വീടിനു സമീപത്തെ പഴയ കെട്ടിടത്തിലായിരുന്നു സൂക്ഷിച്ചിരുന്നത്. രാത്രി വാഹനത്തിൽ വീട്ടിൽ ചാക്കുകെട്ടുകൾ എത്തിക്കുന്നത് നാട്ടുകാരിൽ ചിലർക്ക് സംശയത്തിന് ഇടനൽകിയിരുന്നു. എന്നാൽ, സീലിങ് ജോലികൾക്കുള്ള സാധനങ്ങളാണ് എന്നാണ് ഇവർ പറഞ്ഞിരുന്നത്.

ചങ്ങനാശ്ശേരി, തിരുവല്ല, പത്തനംതിട്ട ഭാഗങ്ങളിലെ ചെറുകിട കച്ചവടക്കാർക്കും വിദ്യാർഥികൾക്കുമാണ് ഇവർ നിരോധിത പുകയില ഉൽപന്നങ്ങൾ വിറ്റിരുന്നത്. വീടിനു സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിൽനിന്ന്​ 10 ചാക്ക് ഉൽപന്നങ്ങളാണ് പൊലീസ് പിടിച്ചെടുത്തത്.

ചങ്ങനാശ്ശേരി സി.​െഎ കെ.ആർ. പ്രശാന്ത്കുമാർ, എസ്.ഐ ഷെമീർഖാൻ, വനിത എസ്.ഐ മേരി സുപ്രഭ, എ.എസ്.ഐ അശോകൻ, സിവിൽ പൊലീസ് ഓഫിസർമാരായ സാംസൺ, ബെർണബാസ്, ജില്ല പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനാംഗങ്ങളായ പ്രതീഷ് രാജ്, കെ.ആർ. അജയകുമാർ, ശ്രീജിത് ബി. നായർ, തോംസൺ കെ.മാത്യു, എസ്. അരുൺ എന്നിവർ ചേർന്നാണ് പിടികൂടിയത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.