ചങ്ങനാശ്ശേരി: കാലങ്ങളായി നിലനിന്നിരുന്ന അതിരുതര്‍ക്കത്തെ തുടര്‍ന്ന് ദമ്പതികളെ സിമൻറ് കട്ടകൊണ്ട് എറിഞ്ഞു. പരാതിക്കാരായ തോട്ടയ്ക്കാട് പാടിക്കല്‍ വീട്ടില്‍ ജോമോന്-മിനി ദമ്പതികള്‍ക്കാണ് പരിക്കേറ്റത്.
ഞായറാഴ്ച വൈകീട്ട് 3.30ഓടെ തോട്ടയ്ക്കാട് ആശുപത്രി കവലക്ക് സമീപമാണ് സംഭവം. ജോമോനും മിനിയും സഹോദരെൻറ വീട്ടില്‍ പോയശേഷം സ്വന്തം വീട്ടില്‍ എത്തിയപ്പോഴാണ് സമീപത്തെ കെട്ടിടത്തില്‍നിന്ന് ആക്രമണമുണ്ടായത്.
സിമൻറ്് കട്ടകള്‍കൊണ്ടുള്ള ഏറില്‍ ഇരുവരുടെയും തലക്ക് പരിക്കേറ്റു. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ നേടിയ ഇവര്‍ വാകത്താനം പൊലീസില്‍ പരാതി നൽകി. അനധികൃത നിര്‍മാണത്തിനെതിരെ കോടതിയില്‍ പരാതി നിലനിൽക്കെയാണ് പ്രതികളെന്ന് ആരോപിക്കുന്നവര്‍ ജോമോനും മിനിക്കുമെതിരെ ആക്രമണം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.