ചങ്ങനാശ്ശേരി ജനറൽ ആശുപത്രി; എക്‌സ്റേ വിഭാഗവും ലാബും 24 മണിക്കൂർ പ്രവർത്തിക്കും

ച​ങ്ങ​നാ​ശ്ശേ​രി: ജ​ന​റ​ൽ ആ​ശു​പ​ത്രി​യു​ടെ എ​ക്‌​സ്റേ വി​ഭാ​ഗ​വും ലാ​ബും 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​ൻ ആ​ശു​പ​ത്രി വി​ക​സ​ന​സ​മി​തി യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. ഫ​ണ്ട് ല​ഭ്യ​മാ​വു​ന്ന മു​റ​ക്ക് ഡ​യാ​ലി​സി​സ് യൂ​നി​റ്റി​ന്‍റെ നി​ർ​മാ​ണം ഉ​ട​ൻ ആ​രം​ഭി​ക്കും.

പു​തി​യ ഒ.​പി ര​ജി​സ്ട്രേ​ഷ​ൻ കൗ​ണ്ട​റി​ന്‍റെ ഉ​ദ്ഘാ​ട​നം 25നു ​ശേ​ഷം നി​ർ​വ​ഹി​ക്കും. ആ​ശു​പ്ര​തി വി​ക​സ​ന​ത്തി​ന് ന​ഗ​ര​സ​ഭ​യി​ൽ​നി​ന്ന്​ ല​ഭ്യ​മാ​യ 1.85 കോ​ടി​യു​ടെ പ​ദ്ധ​തി​വി​ഹി​തം 2024 മാ​ർ​ച്ചി​ൽ പൂ​ർ​ത്തീ​ക​രി​ക്കും.

ജോ​ബ് മൈ​ക്കി​ൾ എം.​എ​ൽ.​എ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ ബീ​ന ജോ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചെ​യ​ർ​മാ​ൻ മാ​ത്യൂ​സ് ജോ​ർ​ജ്, ആ​രോ​ഗ്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ എ​ൽ​സ​മ്മ ജോ​ബ്, ആ​ശു​പ​ത്രി വി​ക​സ​ന​സ​മി​തി അം​ഗ​ങ്ങ​ളാ​യ കെ.​സി. ജോ​സ​ഫ്, പി.​എ​ൻ. നൗ​ഷാ​ദ്, പി.​എ​ച്ച്. നാ​സ​ർ, ജോ​സു​കു​ട്ടി നെ​ടു​മു​ടി, കെ.​എം. മു​ഹ​മ്മ​ദ് സി​യ, ലി​നു ജോ​ബ്, തൂ​മ്പു​ങ്ക​ൽ, സാ​ബു കോ​യി​പ്പ​ള്ളി, ന​വാ​സ് ചു​ടു​കാ​ട്, ബെ​ന്നി ചീ​രം​ചി​റ, ജ​യിം​സ് കാ​ലാ​വ​ട​ക്ക​ൻ, ആ​ർ.​എം.​ഒ ഡോ. ​കൃ​ഷ്‌​ണ​കു​മാ​ർ, ലേ ​സെ​ക്ര​ട്ട​റി സ്മി​ത രാ​ജ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Changanassery General Hospital- X-ray department and lab will be open 24 hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.