ചങ്ങനാശ്ശേരി (കോട്ടയം): ചങ്ങനാശ്ശേരി സീറ്റിൽ മത്സരിക്കാൻ ജോസഫ് ഗ്രൂപ്പിൽ സ്ഥാനാർഥി മോഹികളുടെ ഇടി. യു.ഡി.എഫ് ചർച്ചയിൽ സീറ്റ് ജോസഫിന് ഗ്രൂപ്പിന് നൽകാൻ ധാരണയായിരുന്നു. ഇതോടെ സീറ്റ് ലക്ഷ്യമിട്ട് രംഗത്തുള്ളവർ സമ്മർദവുമായി രംഗത്തിറങ്ങി. ഇതിനിടെ, സ്ഥാനാർഥി പരിഗണന പട്ടികയിലുള്ള അന്തരിച്ച സി.എഫ് തോമസ് എം.എല്‍.എയുടെ സഹോദരനും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഉന്നതാധികാര സമിതിയംഗവുമായ സാജന് ഫ്രാന്‍സിസ് ഫേസ്ബുക്ക് ലൈവിൽ പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തി.
മരണത്തിനു മുമ്പ് സി.എഫ്. തോമസ് തന്നെ പിൻഗാമിയായി പ്രഖ്യാപിച്ചതായി സാജന് ഫ്രാന്‍സിസ് അവകാശപ്പെട്ടു. ഇക്കാര്യം പി.ജെ. ജോസഫിനെ സി.എഫ്. തോമസ് അറിയിച്ചിരുന്നു. സി.എഫ്. തോമസിെൻറ വാക്കുകള്‍ക്ക് വിലനല്കുന്നയാളാണ് പി.ജെ. ജോസഫെന്നും തനിക്കുതന്നെ സ്ഥാനാര്‍ഥിത്വം നല്‍കുമെന്ന് 100 ശതമാനം ഉറപ്പുണ്ടെന്നും സാജന് ഫ്രാന്‍സിസ് പറയുന്നു.
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന ട്രഷറര്‍ കെ.എഫ്. വര്‍ഗീസ്, ഉന്നതാധികാര സമിതിയംഗം വി.ജെ. ലാലി എന്നിവരാണ് സ്ഥാനാര്‍ഥിത്വത്തിനായി മത്സരിക്കുന്ന മറ്റ് രണ്ടുപേര്‍. പാര്‍ട്ടിയില്‍ കുടുംബവാഴ്ച അനുവദിക്കില്ലെന്നും സീറ്റ് തങ്ങള്ക്കുതന്നെയാണെന്നുമാണ് മറ്റ് രണ്ടുപേരും പ്രചരിപ്പിക്കുന്നത്. എൽ.ഡി.എഫിൽ കേരള കോൺഗ്രസ് എമ്മിലെ ജോബ് മൈക്കിൾ സ്ഥാനാർഥിത്വം ഉറപ്പാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.