ചങ്ങനാശ്ശേരി: നീലംപേരൂർ പള്ളിഭഗവതി ക്ഷേത്രത്തിലെ ചൂട്ട് പടയണി തിങ്കളാഴ്ച സമാപിക്കും. ചൊവ്വാഴ്ച മുതൽ പൂപടയണി ആരംഭിക്കും. ചൊവ്വാഴ്ച രാത്രി 10ന് പൂമരം പടയണിക്കളത്തിലെത്തും. 14ന് തട്ടുകുടയും 15ന് പാറാവളയവും പടയണിക്കളത്തിലെത്തും. 16ന് കുടനിർത്ത് നടക്കും. ഇതോടൊപ്പം രാത്രിയിൽ നാട്ടുകാരുടെ നേതൃത്വത്തിൽ കുടംപൂജ കളിയും തോത്താകളിയും നടക്കും.
17ന് രാത്രി മുതൽ പ്ലാവിലക്കോലങ്ങൾ കളത്തിലെത്തും. 24നാണ് പൂരംപടയണി. അന്ന് രാവിലെ ആറിന് പടയണിക്കളത്തിൽ ചെറിയന്നങ്ങളുടെയും വല്യന്നങ്ങളുടെയും നിറപണി തുടങ്ങും. 12ന് ഉച്ചപ്പൂജയും കൊട്ടിപ്പാടി സേവയുമുണ്ടാകും.
10.30ന് മേൽശാന്തി ശങ്കരൻനമ്പൂതിരി സർവപ്രായശ്ചിത്വം നടത്തും. തുടർന്ന് കരനാഥനും ദേവസ്വം പ്രസിഡന്റുമായ സി. കരുണാകരണകൈമൾ ചേരമാൻ പെരുമാൾ നടയിലെത്തി അനുജ്ഞവാങ്ങും. പിന്നീട് തോത്താകളി, രാത്രി 11ന് പുത്തനന്നങ്ങളുടെ തിരുനട സമർപ്പണം. 12.30നാണ് പടയണിഗ്രാമത്തിന്റെ ഹൃദയസമർപ്പണമായ വല്യന്നത്തിന്റെ എഴുന്നള്ളത്ത് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.