ചങ്ങനാശ്ശേരി: കാലപ്പഴക്കം ചെന്നതും അപകടകരമായ സ്ഥിതിയില്‍ നില്ക്കുന്നതുമായ വഴിയോര തണല്‍മരങ്ങളും റോഡിലേക്ക് ചാഞ്ഞുനില്ക്കുന്ന വന്‍ശിഖരങ്ങളും മുറിച്ചു മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു.
കഴിഞ്ഞദിവസങ്ങളില്‍ കാറ്റിലും മഴയിലും റോഡിലേക്ക് മരങ്ങള്‍ കടപുഴകി വീണും വൈദ്യുതി പോസ്റ്റുകളിലേക്ക് മറിഞ്ഞുവീണും ലക്ഷങ്ങളുടെ നാശനഷ്ടവും വൈദ്യുതി ബന്ധം മണിക്കൂറോളം വിച്ഛേദിക്കപ്പെട്ടത് ജനങ്ങള്‍ക്ക് ദുരിതവുമായി മാറിയിരുന്നു. പൂവത്ത് മരശിഖരം വീണ് യുവാവിന്റെ ജീവൻ നഷ്ടപ്പെട്ട സംഭവവും കഴിഞ്ഞയിടെ ഉണ്ടായി.
ചങ്ങനാശ്ശേരി ടി.ബി റോഡ്, ബൈപ്പാസ് റോഡ്, വാഴൂര്‍ എന്നിവിടങ്ങളിലാണ് മരശിഖരങ്ങള്‍ റോഡിലേക്ക് ഒടിഞ്ഞു വീണ് അപകടസാധ്യത നിലനില്‍ക്കുന്നത്.
പെരുന്തുരുത്തി- മണര്‍കാട് ബൈപ്പാസില്‍ കഴിഞ്ഞദിവസം നട്ടുച്ചക്ക് അകം പൊള്ളയായ കൂറ്റന്‍ തണല്‍മരം കടപുഴകി വീണ് നാല് വൈദ്യുതി പോസ്റ്റുകളാണ് തകര്‍ന്നത്. തലനാരിഴക്കാണ് വന്‍ദുരന്തം ഒഴിവായത്. ചങ്ങനാശ്ശേരി ടി.ബി റോഡിന്റെ അങ്കണത്തില്‍ നില്ക്കുന്ന കൂറ്റന്‍ തണല്‍മരത്തിന്റെ വന്‍ശിഖരങ്ങള്‍ റോഡിനുമുകളില്‍ പന്തലിച്ചു നില്‍ക്കുകയാണ്.
അപകടസാധ്യത മുന്‍കൂട്ടി കണ്ട് ഇതില്‍ നിന്നുള്ള വന്‍ശിഖരം വെട്ടമാറ്റണമെന്ന ആവശ്യം ഉയരുന്നുണ്ട്. കാലവര്‍ഷത്തിന് മുമ്പ് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് സ്ഥിരം യാത്രികര്‍ പറയുന്നു. വാഴൂര്‍ റോഡിലും ബൈപ്പാസ് റോഡിലും സമാനസ്ഥിതി തന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.