ച​ങ്ങ​നാ​ശ്ശേ​രി താ​ലൂ​ക്കി​ൽ മ​ന്ത്രി കെ. ​രാ​ജ​ൻ പ​ട്ട​യം വി​ത​ര​ണം ചെയ്യുന്നു

ചങ്ങനാശ്ശേരി താലൂക്കിൽ 34 കുടുംബത്തിന് പട്ടയം

കോട്ടയം: റവന്യൂ വകുപ്പിന്‍റെ പ്രവർത്തനങ്ങൾ സുതാര്യമാക്കുന്നതിനു രൂപവത്കരിച്ച വില്ലേജ്തല ജനകീയ സമിതികളുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു.

ചങ്ങനാശ്ശേരി താലൂക്കിലെ 34 കുടുംബങ്ങൾക്കുള്ള പട്ടയവിതരണവും മാടപ്പള്ളി സ്മാർട്ട് വില്ലേജ് ഓഫിസ് കെട്ടിടത്തിന്‍റെ ശിലാസ്ഥാപനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. മാടപ്പള്ളി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് 44 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ വില്ലേജ് ഓഫിസ് കെട്ടിടം നിർമിക്കുന്നത്.

സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അധ്യക്ഷതവഹിച്ചു. ജോബ് മൈക്കിൾ എം.എൽ.എ മുഖ്യാതിഥിയായി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി, കലക്ടർ ഡോ. പി.കെ. ജയശ്രീ, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. രാജു, പഞ്ചായത്ത് പ്രസിഡന്റ് മണിയമ്മ രാജപ്പൻ എന്നിവർ സംസാരിച്ചു.

Tags:    
News Summary - Deeds for 34 families in Changanassery taluk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.