ച​ങ്ങ​നാ​ശ്ശേ​രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ഒ.​പി അ​വ​ധി​യാ​ണെ​ന്നു​ള്ള അ​റി​യി​പ്പ് പ​തി​ച്ചി​രി​ക്കു​ന്നു

ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയിൽ ഡോക്ടര്‍മാർ കൂട്ട അവധി

ചങ്ങനാശ്ശേരി: ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കൂട്ട അവധിയെടുത്തതോടെ രോഗികള്‍ വലഞ്ഞു. ശനിയാഴ്ചയായിരുന്നു കൂട്ട അവധി. ഇതോടെ ചങ്ങനാശ്ശേരി, കുട്ടനാട് താലൂക്കുകളുടെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ നൂറുകണക്കിന് രോഗികർ വലഞ്ഞു. വിദ്യാർഥികള്‍ക്ക് അവധിയായതിനാൽ ശനിയാഴ്ച വലിയ തിരക്ക് അനുഭവപ്പെട്ടത്.

ഓര്‍ത്തോ, ഇ.എന്‍.ടി, സ്‌കിന്‍, സര്‍ജറി, കുട്ടികളുടെ വിഭാഗം, മനോരോഗ വിഭാഗം ഒ.പികളാണ് പ്രവര്‍ത്തിക്കാതിരുന്നത്.മുന്നറിയിപ്പ് ഇല്ലാതിരുന്നതിനാല്‍ ചികിത്സ തേടിയെത്തിയ രോഗികള്‍ ആശുപത്രിയില്‍ ബഹളം വെച്ചു. ജനറല്‍ ഒ.പിയും മെഡിസിന്‍ വിഭാഗവും ദന്തവിഭാഗവും മാത്രമാണ് ശനിയാഴ്ച പ്രവര്‍ത്തിച്ചത്.

ഞായറാഴ്ച ദിവസങ്ങളിലും ജനറല്‍ ഒ.പി മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ശനിയാഴ്ചയും ഒ.പി അവധിയായതോടെ തുടര്‍ച്ചയായ രണ്ടു ദിവസങ്ങളിലും രോഗികള്‍ക്ക് ചികിത്സ ലഭിച്ചില്ല. പലരും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വന്നു.

രാത്രി ചികിത്സ തേടിയെത്തിയ കുട്ടികള്‍ക്ക് മരുന്ന് ലഭിക്കാതെ വന്നതോടെ രക്ഷിതാവ് ആരോഗ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ തുടര്‍നടപടികള്‍ക്ക് ആരോഗ്യമന്ത്രി നിർദേശം നല്‍കിയതിനു പിന്നാലെയാണ് ഡോക്ടര്‍മാരുടെ കൂട്ടഅവധി. ഓര്‍ത്തോ -രണ്ട്, ഇ.എന്‍.ടി, -രണ്ട്, സ്‌കിന്‍ -ഒന്ന്, സര്‍ജറി -മൂന്ന്, പീഡിയാട്രീഷന്‍ -2 മനോരോഗം- ഒന്ന് എന്നിങ്ങനെയാണ് ഓരോ വിഭാഗത്തിലെയും ഡോക്ടര്‍മാരുടെ എണ്ണം.

Tags:    
News Summary - Doctors at Changanassery General Hospital on collective leave

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.