ചങ്ങനാശ്ശേരി: വീടിന് മുന്നിലെ 25അടി താഴ്ചയുള്ള കിണറ്റില്‍വീണ വയോധികയെ രക്ഷിച്ചു. ഇന്‍ഡസ്ട്രിയല്‍ നഗറില്‍ പുതുപ്പറമ്പില്‍ വീട്ടില്‍ വല്‍സമ്മയാണ് (60) ഞായറാഴ്ച രാവിലെ ഒമ്പതോടെ വീടിന് മുന്നിലെ ചുറ്റുകെട്ടോട് കൂടിയ 25അടി താഴ്ചയുള്ള കിണറ്റിലേക്ക് വീണത്.
ശബ്ദംകേട്ട് ഓടിയെത്തിയ മകളുടെ കരച്ചില്‍കേട്ട് സമീപവാസി ഓടിയെത്തി പത്തടി ഉയരത്തില്‍ വെള്ളമുള്ള കിണറ്റില്‍ ഇറങ്ങി പൊങ്ങിവന്ന വയോധികയെ താങ്ങിപ്പിടിച്ചുനിന്നു.
മുകളിലേക്കുകയറ്റാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ചങ്ങനാശ്ശേരി അഗ്‌നിശമന സേനയെ വിവിരം അറിയിക്കുകയായിരുന്നു. സേന അംഗമായ നോബിന്‍ വര്‍ഗീസ് കിണറ്റിലിറങ്ങി ഇരുവരെയും വലയും കയറും ഉപയോഗിച്ച് കരക്ക് എത്തിക്കുകയായിരുന്നു.
സാരമായി പരിക്കേറ്റ ഇവരെ ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അസി. സ്റ്റേഷന് ഓഫിസര്‍ ഗ്രേഡ് സുരേഷ് കുമാര്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍ മുഹമ്മദ് താഹ, ഓഫിസര്‍മാരായ നൗഫല്‍, ജിജോ, മനു, ബിൻറു ആൻറണി, എസ്.ടി. ഷിബു എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.