ചങ്ങനാശ്ശേരി: അറ്റകുറ്റപ്പണിക്ക് സൂക്ഷിച്ചിരുന്ന ഇരുമ്പ് സാമഗ്രികൾ മോഷ്ടിച്ച നാലുപേരെ അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി പാറക്കൽ കലുങ്ക് മുണ്ടുചിറ വീട്ടിൽ മഹേഷ് അപ്പുക്കുട്ടൻ (42), പാറക്കൽ കലുങ്ക് എ.സി കോളനിയിൽ ജെ. സുനീഷ് (28), പാറക്കൽ കലുങ്ക് അഖിൽ ഭവനം വീട്ടിൽ അതുൽ (23), ഇയാളുടെ സഹോദരൻ അഖിൽ (21) എന്നിവരെയാണ് ചങ്ങനാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
ജൂലൈ 31നാണ് ഇവർ ചങ്ങനാശ്ശേരി-ആലപ്പുഴ റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികൾക്ക് ഇറക്കിയിട്ടിരുന്ന കമ്പിയും ഇരുമ്പ് പൈപ്പ് ചാനലുകളും അടങ്ങിയ സാമഗ്രികൾ മോഷ്ടിച്ചത്. സൈറ്റ് എൻജിനീയറുടെ പരാതിയെ തുടർന്ന് പൊലീസ് കേസെടുക്കുകയും അന്വേഷണസംഘം ഇവരെ വിവിധ സ്ഥലങ്ങളിൽനിന്ന് പിടികൂടുകയുമായിരുന്നു. മഹേഷ് അപ്പുക്കുട്ടൻ, സുനീഷ് എന്നിവർക്ക് ചങ്ങനാശ്ശേരിയിൽ ക്രിമിനൽക്കേസുകളുണ്ട്.
ചങ്ങനാശ്ശേരി എസ്.എച്ച്.ഒ റിച്ചാർഡ് വർഗീസ്, എസ്.ഐ ജയകൃഷ്ണൻ, പ്രസാദ് നായർ, എ.എസ്.ഐ രഞ്ജീവ് ദാസ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.