വീട്ടമ്മയുടെ മാല കവർന്ന സംഭവം: യുവാക്കൾ റിമാൻഡിൽ

ച​ങ്ങ​നാ​ശ്ശേ​രി: സ്‌​കൂ​ട്ട​റി​ലെ​ത്തി വീ​ട്ട​മ്മ​യു​ടെ മാ​ല ക​വ​ർ​ന്ന യു​വാ​ക്ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു. പു​ലി​ക്കോ​ട്ടു​പ​ടി പാ​റ​ക്കു​ളം വീ​ട്ടി​ല്‍ അ​ല​ന്‍ റോ​യി (21), നാ​ലു​കോ​ടി മ​മ്പ​ള്ളി​ല്‍ ജ​സ്​​റ്റി​ന്‍ ബി​ജു (21) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ര​ണ്ടാ​ഴ്ച മു​മ്പ് വൈ​കു​ന്നേ​രം ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന വീ​ട്ട​മ്മ​യു​ടെ മാ​ല​പൊ​ട്ടി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞ കേ​സി​ലാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്. ഈ ​കേ​സി​ല്‍ ര​ണ്ടു യു​വാ​ക്ക​ളെ​ക്കൂ​ടി പി​ടി​കി​ട്ടാ​നു​ള്ള​താ​യും ഇ​വ​ര്‍ ഒ​ളി​വി​ലാ​ണെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ പ്ര​തി​ക​ളെ തി​ങ്ക​ളാ​ഴ്ച അ​മ​ര ആ​ശാ​രി​മു​ക്കി​ല്‍നി​ന്നു​മാ​ണ് പി​ടി​കൂ​ടി​യ​ത്. മാ​ല പൊ​ട്ടി​ക്കു​ന്ന​ത്​ സ​മീ​പ​ത്തെ സ്ഥാ​പ​ന​ത്തി​ലെ സി.​സി​ടി.​വി കാ​മ​റ​യി​ല്‍ പ​തി​ഞ്ഞി​രു​ന്നു. 

Tags:    
News Summary - gold chain of house wife stolen; Youths remanded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.