ഹരിതകര്‍മ സേനാംഗങ്ങളുടെ നേതൃത്വത്തില്‍ പോളിങ്​ ബൂത്തുകളില്‍ സ്ഥാപിക്കുന്നതിനായി ഓലകൊണ്ട് വല്ലം

നിര്‍മിക്കുന്നു

പച്ചപ്പുനിറച്ച്​ ഹരിത ബൂത്തുകൾ

ചങ്ങനാശ്ശേരി: നിയോജക മണ്ഡലത്തിലെ മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ തൃക്കൊടിത്താനം, പായിപ്പാട്, മാടപ്പള്ളി, വാഴപ്പള്ളി, വാകത്താനം പഞ്ചായത്തുകള്‍ ഇത്തവണ ഹരിത കര്‍മസേനയോടൊപ്പം തെരഞ്ഞെടുപ്പിന് ഒരുങ്ങി.

ഹരിത കേരളം മിഷന്‍, ശുചിത്വ മിഷന്‍, പഞ്ചായത്തുകള്‍, ഹരിത സഹായ സ്ഥാപനമായ സോഷ്യോ ഇക്കണോമിക് യൂനിറ്റ് ഫൗണ്ടഷന്‍ എന്നിവരുടെ നേതൃത്വത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അഞ്ച് പഞ്ചായത്തിലുമായി 11 മാതൃക പോളിങ് സ്​റ്റേഷനുകളാണ് ക്രമീകരിച്ചിരിക്കുന്നത്. തൃക്കൊടിത്താനം മൂന്ന്, വാകത്താനം, പായിപ്പാട്, മാടപ്പള്ളി, വാഴപ്പള്ളി പഞ്ചായത്തുകളില്‍ രണ്ട് എന്നിങ്ങനെയാണ് മാതൃക ഹരിത ബൂത്തുകള്‍.

ഹരിതരീതിയിലുള്ള അലങ്കാരങ്ങള്‍, കുടിവെള്ളത്തിന് മണ്‍കൂജ, ഓലകൊണ്ടുള്ള പ്രവേശന കവാടം, ഹരിത സംരക്ഷണ സന്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ബോര്‍ഡുകള്‍ എന്നിവയാണ് പ്രത്യേകത. വാകത്താനം പഞ്ചായത്തിലെ എല്ലാ പോളിങ് സ്​റ്റേഷനുകളിലും ഹരിത കര്‍മസേന മാലിന്യം തള്ളാനായി ഓലകൊണ്ട് നിര്‍മിച്ച വല്ലങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.

ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 199 പോളിങ് സ്​റ്റേഷനുകളിലും ഹരിതകര്‍മസേന അംഗങ്ങളുടെ സാന്നിധ്യം ഉണ്ടാകും. ​

െതരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബൂത്തുകളില്‍ രൂപപ്പെടുന്ന പ്ലാസ്​റ്റിക് മാലിന്യം അണുമുക്തമാക്കിയ ശേഷം ഹരിത കര്‍മസേനയുടെ സഹായത്തോടെ അതത് പഞ്ചായത്ത് എം.സി.എഫുകളിലേക്ക്​ മാറ്റും. ജൈവ മാലിന്യം ഉറവിടത്തില്‍ തന്നെ നിര്‍മാര്‍ജനം ചെയ്യും.

Tags:    
News Summary - green polling booth by haritha karmasena

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.