കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ത്രിദിന നാനോ സയന്‍സ് രാജ്യാന്തരസമ്മേളനം വൈസ് ചാന്‍സലര്‍ ഡോ. സി.ടി.അരവിന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു.
സര്‍വകലാശാലയിലെ ഇന്റര്‍നാഷണല്‍ ആൻഡ് ഇന്റര്‍ യൂനിവേഴ്സിറ്റി സെന്റര്‍ ഫോര്‍ നാനോ സയന്‍സ് ആൻഡ് നാനോ ടെക്നോളജിയും (ഐ.ഐ.യു.സി.എന്‍.എൻ) സ്കൂള്‍ ഓഫ് എനര്‍ജി മെറ്റീരിയല്‍സും സംയുക്തമായി സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള ശാസ്ത്രജ്ഞരും ഗവേഷകരും വ്യവസായ പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.
അപ്പോളോ ടയേഴ്സ് റിസര്‍ച്ച് ആൻഡ് ഡവലപ്മെന്റ് വിഭാഗം ചീഫ് അഡ്വൈസര്‍ പി.കെ.മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. സിന്‍ഡിക്കേറ്റ് അംഗം ഡോ. നന്ദകുമാര്‍ കളരിക്കല്‍, സ്കൂള്‍ ഓഫ് നാനോസയന്‍സ് ആൻഡ് നാനോ ടെക്നോളജി ഡയറക്ടര്‍ പ്രഫ. സാബു തോമസ്, ജോയന്റ് ഡയറക്ടര്‍ ഡോ. എം.എസ്.ശ്രീകല തുടങ്ങിയവര്‍ പങ്കെടുത്തു. നാനോ മെറ്റീരിയലുകള്‍, നാനോ ഇലക്ട്രോണിക്സ്, നാനോ മെഡിസിന്, നാനോ ഫോണോനിക്സ് തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട പ്രഭാഷണങ്ങളും പാനല്‍ചര്‍ച്ചകളും അവതരണങ്ങളുമാണ് സമ്മേളനത്തിലുണ്ടാവുകയെന്ന് പ്രഫ. സാബു തോമസ് പറഞ്ഞു.
പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത രീതിയില്‍ പുതിയ ആശയങ്ങളും ഗവേഷണഫലങ്ങളും സാധ്യതകളും പ്രയോജനപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ മേഖലകളില്‍ അക്കാദമിക്, വ്യവസായ മേഖലകള്‍ തമ്മിലുള്ള സഹകരണത്തിന്റെ സാധ്യതകളും പരിശോധിക്കുന്ന സമ്മേളനം ഞായറാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.