ചങ്ങനാശ്ശേരി: ബ്രൗണ്‍ഷുഗറുമായി അതിഥിതൊഴിലാളികള്‍ പിടിയില്‍. ചങ്ങനാശ്ശേരി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബിനു ജെ.എസിന്റെ നേതൃത്വത്തില്‍ പായിപ്പാട് അതിഥിതൊഴിലാളി ക്യാമ്പില്‍ നടത്തിയ പരിശോധനയിലാണ് ബ്രൗണ്‍ഷുഗർ പിടിച്ചെടുത്തത്.
അതിഥിതൊഴിലാളികളായ ഷെക് ജാബിര്‍(23), മുനിറുള്‍ ഹക് എന്നിവരാണ് പിടിയിലായത്. ആവശ്യക്കാര്‍ക്ക് വില്പനക്കായി ചെറിയ പൊതികളാക്കി തയാറാക്കിയ നിലയിലാണ് ബ്രൗണ്‍ഷുഗർ കണ്ടെടുത്തത്. പ്രദേശത്ത് യുവാക്കള്‍ക്കിടയില്‍ മയക്കുമരുന്ന് എത്തിച്ചിരുന്ന പ്രധാന കണ്ണികളാണിവരെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പല സ്ഥലങ്ങളിലും ലഹരിമരുന്നു കേസില്‍ പിടിക്കപ്പെട്ടിട്ടുള്ളവരാണെന്നും എക്സൈസ് സി.ഐ പറഞ്ഞു. ലഹരിമരുന്ന് വ്യാപാരം, ഉപയോഗം എന്നിവ സംബന്ധിച്ച രഹസ്യവിവരങ്ങള്‍ പൊതുജനങ്ങള്‍ ചങ്ങനാശ്ശേരി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ 9400069509 എന്ന നമ്പറിലേക്ക് വിളിച്ച് അറിയിക്കാവുന്നതാണെന്നും വിവരങ്ങള്‍ അറിയിക്കുന്നവരുടെ വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണെന്നും സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു.
പ്രിവന്റീവ് ഓഫിസര്‍ എ.എസ് ഉണ്ണികൃഷ്ണന്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ഷിജു.കെ, അമല്‍ദേവ്.ഡി, എക്സൈസ് ഡ്രൈവര്‍ റോഷി വര്‍ഗീസ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.