ചങ്ങനാശ്ശേരി: സ്വർണക്കടയിൽനിന്നു മാല എടുത്ത് ഓടിയ മോഷ്ടാവിനെ ചങ്ങനാശ്ശേരി പൊലീസ് പിടികൂടി. കർണാടക കുടക് സ്വദേശി കുന്നപ്പുള്ളി 133ാം നമ്പർ വീട്ടില്‍ കെ.എസ്. റിച്ചാർഡിനെയാണ് (23) അറസ്റ്റ് ചെയ്തതത്.
സെൻട്രൽ ജങ്ഷനിലെ ആലുക്കൽ ജ്വല്ലറിയിൽനിന്ന് രണ്ടുപവന്‍റെ മാലയാണ് പ്രതി എടുത്തുകൊണ്ട് ഓടിയത്. കഴിഞ്ഞ ദിവസം പകല്‍ ചങ്ങനാശ്ശേരി സെൻട്രൽ ജങ്ഷനിലെ ആലുക്കൽ ജ്വല്ലറിയിൽ എത്തിയ പ്രതി രണ്ടു പവന്‍റെ മാല ആവശ്യപ്പെട്ടു.
മാല എടുത്ത് കൈയില്‍വെച്ചശേഷം ചെയിൻകൂടി വേണമെന്ന് പറയുകയും അതെടുക്കാൻ കടയുടമ തിരിഞ്ഞപ്പോൾ കൈയിലിരുന്ന മാലയുമായി ഇറങ്ങിയോടുകയുമായിരുന്നു. മാല സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയംവെച്ച് കിട്ടിയ പണവുമായി ബംഗളൂരുവിലേക്ക് കടന്നുകളഞ്ഞു.
പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് നടത്തിയ തിരച്ചിലിനൊടുവിലാണ് പ്രതിയെ ബംഗളൂരുവിൽനിന്ന് പിടികൂടിയത്. ചങ്ങനാശ്ശേരി എസ്.ഐ എം. ജയകൃഷ്ണൻ, ആര്‍. സുനിൽ, എ.എസ്.ഐ രഞ്ജീവ് ദാസ്, സി.പി.ഒമാരായ മണികണ്ഠൻ, തോമസ് സ്റ്റാൻലി, അതുൽ കെ. മുരളി, സന്തോഷ് എന്നിവരുൾപ്പെടുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.