ചങ്ങനാശ്ശേരി: കനത്ത മഴയെത്തുടര്‍ന്ന് ചങ്ങനാശ്ശേരിയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍. താലൂക്കില്‍ വെള്ളപ്പൊക്ക ഭീഷണിയെത്തുടര്‍ന്ന് ഒരു ക്യാമ്പ് തുറന്നു. ചങ്ങനാശ്ശേരി തഹസില്‍ദാര്‍ ജിനു പുന്നൂസിെൻറ നിര്‍ദേശാനുസരണം ഇരുപ്പ ഭാഗത്തെ ഒരുകുടുംബത്തിലെ അമ്മയെയും മകനെയും ക്യാമ്പിലേക്ക് മാറ്റി. ചങ്ങനാശ്ശേരി ഗവ. എല്‍.പി സ്‌കൂളിലാണ് ക്യാമ്പ് തുറന്നത്. നഗരസഭ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഇവര്‍ക്കാവശ്യമായ സഹായങ്ങള്‍ ചെയ്തു.
പായിപ്പാട് പഞ്ചായത്തിെൻറ ഒന്നാം വാര്‍ഡിൽപെട്ട പൂവം, മൂലേപുതുവേല്‍ച്ചിറ, കോമങ്കേരിച്ചിറ, അറുനൂറില്‍പുതുവേല്‍, ഇടവുന്തറ, കാവാലിക്കേരിച്ചിറ, പള്ളിപ്പറമ്പ്, എ.സി കോളനി, എ.സി റോഡ് കോളനി, നക്രാല്‍പുതുവേല്‍ എന്നിവിടങ്ങളും താഴ്ന്ന പ്രദേശമായ നക്രാല്‍ പുതുവേല്‍, പറാല്‍, വെട്ടിത്തുരുത്ത്, വാലുമ്മേല്‍ച്ചിറ, കുമരങ്കരി തൂപ്രം ഭാഗങ്ങളിലെ നിവാസികള്‍ ആശങ്കയിലാണ്. അപകടസാധ്യത കണക്കിലെടുത്ത് പൊലീസും റവന്യൂ വകുപ്പും ജാഗ്രത പാലിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.