ചങ്ങനാശ്ശേരി: സ്കൂട്ടറിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ച കേസിൽ ഒരാള്‍കൂടി പിടിയില്‍. നാലുകോടി സ്വദേശി പ്രണവിനെയാണ് (19) തൃക്കൊടിത്താനം പൊലീസ് പിടികൂടിയത്.
പ്രധാന പ്രതി ജിസ് ഒളിവിലാണ്. പുലിക്കോട്ടുപടി പാറക്കുളം വീട്ടില്‍ അലന് റോയി (21), നാലുകോടി മമ്പള്ളില്‍ ജസ്റ്റിന് ബിജു (21) എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. കഴിഞ്ഞമാസം ജോലി കഴിഞ്ഞ് വീട്ടിലേക്കുപോയ വീട്ടമ്മയുടെ മാലപൊട്ടിച്ച് കടന്നുകളഞ്ഞ കേസിലാണ് ഇവര്‍ പിടിയാലയത്.
ഇവര്‍ മാല പൊട്ടിക്കുന്നത് സമീപത്തെ സ്ഥാപനത്തിലുള്ള സി.സി ടി.വി കാമറയില്‍ പതിഞ്ഞിരുന്നു. തൃക്കൊടിത്താനം എസ്.എച്ച്.ഒ ഇ. അജീബിെൻറ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ജിസിനായുള്ള അന്വേഷണം പൊലീസ് ഊജിതമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.