ചങ്ങനാശ്ശേരി: നഗരഹൃദയത്തില്‍ സീബ്രാലൈനുകള്‍ ‘കാണാതായതോടെ’ കാല്‍നടക്കാര്‍ ദുരിതത്തില്‍. എം.സി റോഡില്‍ പെരുന്ന മുതല്‍ എസ്.ബി കോളജ് വരെ ഭാഗത്തെ സീബ്രാലൈനുകളാണ് മാഞ്ഞത്. സെൻട്രല്‍ ജങ്ഷനിലും തിരക്കേറിയ കെ.എസ്.ആര്.ടി.സി ഡിപ്പോക്ക് മുന്‍വശത്തും സീബ്രാലൈനുകളില്ല.
കാല്‍നടക്കാര്‍ റോഡ് മുറിച്ചുകടക്കുന്നതിന് ഏറെനേരം കാത്തുനില്‍ക്കേണ്ട സ്ഥിതിയാണ്. സീബ്രാലൈന്‍ ഇല്ലാത്തതുകാരണം പലപ്പോഴും വാഹനങ്ങള്‍ നിര്‍ത്താനും കൂട്ടാക്കാറില്ല.
വാഴൂര്‍ റോഡില്‍നിന്ന് പുതൂര്‍പ്പള്ളി കോംപ്ലംക്സിലൂടെ എം.സി റോഡില്‍ പ്രവേശിക്കുന്നതിനും റോഡ് മുറിച്ചുകടക്കുന്നതിനും ഇവിടെ മുമ്പ് സീബ്രാലൈന്‍ ഉണ്ടായിരുന്നു. ഇവിടെയെല്ലാം സീബ്രാലൈനുകള്‍ മാഞ്ഞു. ഇവിടെ പൊലീസ് സഹായം ഉണ്ടെങ്കിലേ ഇപ്പോൾ റോഡ് മുറിച്ചുകടക്കാന്‍ കഴിയൂ. വാഴൂര്‍ റോഡും എം.സി റോഡും മാര്‍ക്കറ്റ് റോഡും സംഗമിക്കുന്ന സെന്‍ട്രല്‍ ജങ്ഷനിലും കാല്‍നടക്കാര്‍ വലയുകയാണ്. വൈകുന്നേരങ്ങളിലെ തിരക്ക് നിയന്ത്രണാതീതമാണ്. അടിയന്തരമായി സീബ്രാലൈനുകള്‍ പുനഃസ്ഥാപിക്കണമെന്നും പ്രധാനപാതയും നടപ്പാതയും കൈയേറിയുള്ള അനധികൃത വാഹനപാര്‍ക്കിങ്ങും നിയന്ത്രിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.
ആഘോഷ സീസണ് കണക്കിലെടുത്ത് നഗരത്തോടുചേര്‍ന്നുള്ള നഗരസഭയുടെ ഉപയോഗരഹിതമായ സ്ഥലങ്ങള്‍ വാഹന പാര്‍ക്കിങ്ങിനായി ക്രമീകരിക്കണമെന്നും ആവശ്യം ഉയരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.