ചങ്ങനാശ്ശേരി: നീലംപേരൂർ പൂരം പടയണിയുടെ രണ്ടാം ഘട്ടത്തിന് തുടക്കം കുറിച്ച് പടയണിക്കളത്തിൽ ഞായറാഴ്ച കുടപ്പൂമരം എത്തി. തിങ്കളാഴ്ച തട്ടുകുട എത്തും. പടയണിക്കളത്തിൽ നിറങ്ങളുടെ സാന്നിധ്യം അറിയിച്ച് കുടപ്പൂമരമാണ് ഞായറാഴ്ച ആദ്യം കളത്തിലെത്തിയത്. അവിട്ടം നാളിൽ ചൂട്ടുവെച്ച് ആരംഭിച്ച നീലംപേരൂർ പൂരം പടയണിയിൽ അഗ്നിക്ക് പിന്നാലെയാണ് നിറങ്ങളുടെ സാന്നിധ്യമായി ഞായറാഴ്ച മുതൽ കുടകൾ വന്നു തുടങ്ങിയത്. കുടകളുടെ പടയണിയിൽ തിങ്കളാഴ്ച പടയണിക്കളത്തിൽ തട്ടുകുട എത്തും. രാത്രി 10നാണ് തട്ടുകുട പടയണിക്കളത്തിൽ എത്തുന്നത്.
പ്രകൃതിയിൽനിന്നുള്ള വസ്തുക്കൾ മാത്രമാണ് പടയണിക്കോലങ്ങൾ നിർമിക്കാൻ ഉപയോഗിക്കുനത്. നീലംപേരൂർ പൂരം പടയണിയുടെ ആവേശക്കാഴ്ചയായ പുത്തൻ അന്നങ്ങളുടെ നിർമാണവും ക്ഷേത്ര പരിസരത്ത് ആരംഭിച്ചു.
തടിപ്പണി പൂർത്തിയാക്കി ഇവ ക്ഷേത്ര പരിസരത്ത് എത്തിച്ചു തുടങ്ങി. ഇതിന്റെ വരിച്ചിൽ ജോലികളും ക്ഷേത്രപരിസരത്ത് ആരംഭിച്ചു. പൂരം പടയണി ദിവസം നേർച്ചയായാണ് പുത്തൻ അന്നങ്ങൾ ക്ഷേത്ര സന്നിധിയിൽ എത്തുന്നത്. കാര്യസാധനത്തിനും നന്ദി സൂചകമായാണ് വിശ്വാസികൾ പുത്തൻ അന്നങ്ങളെ ക്ഷേത്രനടയിൽ കാഴ്ചവെക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.