ചങ്ങനാശ്ശേരി: ഒറ്റയ്ക്കല്ല ഒപ്പമുണ്ട്, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഇറങ്ങി നവദമ്പതികൾ മാതൃകയായി. വിവാഹപ്പന്തലിൽനിന്ന് നേരേ സന്നദ്ധ സേവനത്തിന് ഇറങ്ങിയാണ് ദമ്പതികൾ മാതൃകയായത്.
എസ്.എൻ.ഡി.പി യോഗം ചങ്ങനാശ്ശേരി യൂനിയനിലെ 2293-ാം നമ്പർ ഇരുമ്പുകുഴി ശാഖ യൂനിയൻ കമ്മിറ്റി അംഗം രാഹുലും ആര്യയും ആണ് പ്രതിരോധ പ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയത്. ഇവരുടെ വിവാഹം ഞായറാഴ്ച ആർഭാടങ്ങളില്ലാതെ വധൂഗൃഹത്തിൽ നടന്നു.
വിവാഹശേഷം വീട്ടിലെത്തിയ ദമ്പതികൾ സാനിറ്റൈസർ, മാസ്ക് മുതലായ സാധനങ്ങൾ സംഭാവനയായി ഇവർ യൂനിയൻ സെക്രട്ടറി സുരേഷ് പരമേശ്വരന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.