ചങ്ങനാശ്ശേരി: കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിന് സമീപം ജനറൽ ആശുപത്രി റോഡരികിൽ നിൽക്കുന്ന ആൽമരം രാസവസ്തു ഒഴിച്ച് നശിപ്പിക്കാൻ സാമൂഹിക വിരുദ്ധരുടെ ശ്രമം. ബുധനാഴ്ച രാത്രിയാണ് മരത്തിന്റെ ചുവട്ടിൽ വലിയ തോതിൽ ആസിഡ് ഒഴിച്ച് മരങ്ങൾ നശിപ്പിക്കാൻ ശ്രമം ഉണ്ടായത്. വ്യാഴാഴ്ച രാവിലെ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർമാരാണ് മരത്തിന് ചുവട്ടിൽ ആസിഡ് കണ്ടത്. തുടർന്ന് വെള്ളം എത്തിച്ച് മരത്തിന്റെ ചുവട് വൃത്തിയായി കഴുകി. നഗരഹൃദയത്തിൽ രണ്ടര പതിറ്റാണ്ടിലേറെയായി നിൽക്കുന്ന ആൽമരമാണിത്.
വനം വകുപ്പിന്റെ അനുമതിയോടെ 28 വർഷങ്ങൾക്കു മുമ്പാണ് ഓട്ടോ തൊഴിലാളികൾ ഇവിടെ മരങ്ങൾവെച്ച് പിടിപ്പിച്ചത്. ഇതിനോട് ചേർന്ന് ബദാമും കണിക്കൊന്നയും നിൽക്കുന്നുണ്ട്. കൊടും വേനലിൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ എത്തുന്ന യാത്രക്കാർക്ക് ഈ മരത്തണലാണ് ആശ്രയം. പൊലീസിലും വനംവകുപ്പിലും ഓട്ടോ ഡ്രൈവർമാരും നാട്ടുകാരും പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.