ചങ്ങനാശ്ശേരി: ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ പെരുന്ന എൻ.എസ്.എസ് കോളജിൽനിന്ന് രണ്ട് കാഡറ്റുകൾ പങ്കെടുക്കും. മൂന്നാംവർഷ ഫുഡ് സയൻസ് വിദ്യാർഥി സൗരവ് എസ്.കുമാർ, രണ്ടാംവർഷ വിദ്യാർഥിനി രേവതി കൃഷ്ണ എന്നിവരാണ് പങ്കെടുക്കുന്നത്. എൻ.സി.സി സീനിയർ അണ്ടർ ഓഫിസർ റാങ്കിലുള്ള സൗരവ് എസ്.കുമാർ തൃക്കോതമംഗലം ശാരദ ഭവനിൽ സുനിൽകുമാറിെൻറയും രേണുകയുടെയും മകനാണ്.
കോർപറൽ റാങ്കിലുള്ള രേവതികൃഷ്ണ പള്ളിക്കത്തോട് കണ്ടത്തിൽ വീട്ടിൽ ഗോപാലകൃഷ്ണൻ നായരുടെയും ഷൈനി മോളുടെയും മകളാണ്. ഇതിനോടകം ഡൽഹിയിൽ എത്തിച്ചേർന്ന സംഘം ഉടൻ പരിശീലന ക്യാമ്പിൽ പ്രവേശിക്കും. പ്രധാനമന്ത്രിയുടെ റാലി, സാംസ്കാരിക പരിപാടികൾ, വി.വി.ഐ.പി സന്ദർശനം എന്നിവയിൽ സംബന്ധിച്ച് ശേഷം ഫെബ്രുവരിയിലാകും തിരിച്ചെത്തുക. അഭിമാനാർഹമായ നേട്ടം കൈവരിച്ച കാഡറ്റുകളെ പ്രിൻസിപ്പൽ പ്രഫ. ഡോ. എസ്. സുജാത, ഐ.ക്യു.എ.സി കോഡിനേറ്റർ പ്രഫ. ഡോ. എസ്. അനിൽ കുമാർ, അസോസിയേറ്റ് എൻ.സി.സി ഓഫിസർ ലഫ്. പ്രഫ. ഡോ. പി. സുരേഷ് ബാബു എന്നിവർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.