ചങ്ങനാശ്ശേരി : പെരുന്ന ഗവ. യു.പി സ്കൂൾ കോമ്പൗണ്ടിൽ അതിക്രമിച്ചു കയറി സ്കൂൾ വാന്‍ അടിച്ചു തകർത്ത കേസിൽ ആറു പേർ അറസ്റ്റിൽ. പെരുന്ന പനച്ചിക്കാവ് പടിഞ്ഞാറ്റും ഭാഗത്ത് വേലൂർക്കളം താഴ്ചയിൽ വീട്ടിൽ വി. വിഷ്ണു (24), ചങ്ങനാശ്ശേരി വെട്ടിത്തുരുത്ത് ചാത്തനാട് വീട്ടിൽ മെൽബിൻ ചാക്കോ (19), വെട്ടിത്തുരുത്ത് വട്ടപ്പറമ്പിൽ വീട്ടിൽ നിസൽ ആന്റണി (18), പനച്ചിക്കാവ് വള്ളിക്കാവ് മുക്ക് ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ ശ്യാം ഷാജി (19), പെരുന്ന പോത്തോടു ഭാഗത്ത് കൊട്ടാരച്ചിറയിൽ വീട്ടിൽ സുജിത്ത് കെ.എസ് (19), പെരുന്ന ചെമ്പുംതുരുത്ത് ഭാഗത്ത് കൊച്ചുപറമ്പിൽ വീട്ടിൽ അരുൺ കെ. പോൾസൺ (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇവർ സംഘം ചേർന്നാണ് കഴിഞ്ഞദിവസം രാത്രി 10.30ഓടെ സ്കൂൾ വാൻ അടിച്ചു തകർത്തത്. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ശാസ്ത്രീയ പരിശോധനയിലൂടെ അക്രമികളെ കണ്ടെത്തിയത്. ഇവർക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിന് കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു.
പ്രതികളിൽ ഒരാളായ മെൽബിന് ചങ്ങനാശ്ശേരി സ്റ്റേഷനിൽ കഞ്ചാവ് കേസ് നിലവിലുണ്ട്. എസ്.എച്ച്.ഒ റിച്ചാർഡ് വർഗീസ്, എസ്.ഐ ജയകൃഷ്ണൻ, എ.എസ്.ഐ രഞ്ജീവ് ദാസ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.