ചങ്ങനാശ്ശേരി: ഭാഷാപണ്ഡിതനായിരുന്ന ഡോ.സ്കറിയ സക്കറിയ, പ്രഫ. കെ.കെ.ജോൺ എന്നിവരടക്കം രൂപം നൽകിയ ചങ്ങനാശ്ശേരി ക്ലബ്ബ് രജതജൂബിലി നിറവിൽ. ക്ലബ്ബിൽ 15 മാനേജിംഗ് കമ്മറ്റിയംഗങ്ങളടക്കം 753 അംഗങ്ങളുണ്ട്. ക്ലബ്ബിന്റെ ജീവകാരുണ്യപ്രവർത്തനങ്ങളുടെയും രജതജൂബിലി ആഘോഷങ്ങളുടെയും ഉദ്ഘാടനം ശനിയാഴ്ച നടക്കും. വൈകിട്ട് 6.30ന് നടക്കുന്ന രജതജൂബിലി സമ്മേളനം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും.
പുതിയ മന്ദിരം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ശീതീകരിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം കൊടുക്കുന്നിൽ സുരേഷ് എം.പി.യും സോളാർ പവർ പ്ലാന്റിന്റെ ഉദ്ഘാടനം അഡ്വ.ജോബ് മൈക്കിൾ എം.എൽ.എയും നിർവഹിക്കും. ജീവകാരുണ്യപ്രവർത്തനങ്ങൾ മുൻ ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരൻ ഉദ്ഘാടനം ചെയ്യും. ക്ലബ്ബിന്റെ രജതജൂബിലി വർഷത്തിൽ ഭവനരഹിതരായ ആറുപേർക്ക് വീട് വെച്ച് നൽകുകയാണ് ഇതിന്റെ സാരഥികൾ. ക്ലബ്ബംഗമായ ബിഫി വർഗീസ് നൽകിയ 40 സെന്റ് സ്ഥലത്ത് ഇതിനകം ആറ് വീടുകളുടെ നിർമാണം പൂർത്തിയാക്കി. പ്രളയകാലത്തും കോവിഡ് കാലത്തും ക്ലബ്ബിന്റെ നേതൃത്വത്തിൽ ചെയ്ത സേവനങ്ങൾ മാതൃകാപരമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.