ചങ്ങനാശ്ശേരി: ഇത്തിത്താനം എന്ന നാടിന് പെരുമ നല്‍കിയിരുന്ന കാളവണ്ടി ചക്രങ്ങള്‍ വീണ്ടും ഉരുളും. കോവിഡ് കാലത്ത് അതിജീവനം ആയാസകരമായതിനെ തുടര്‍ന്ന് പുല്ലാനിപ്പറമ്പില്‍ പി.ഡി. ജോസഫ് (കുട്ടപ്പന്) തെൻറ കാളവണ്ടിയുടെ സേവനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. കാളകളെ ഒരുവര്‍ഷം മുമ്പ് വിറ്റു. ന്യായമായ വില ലഭിച്ചാല്‍ കാളവണ്ടിയും വിറ്റ് പൈതൃകമായി ലഭിച്ച ഈ തൊഴില്‍ എെന്നന്നേക്കുമായി അവസാനിപ്പിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍, ഇദ്ദേഹത്തിെൻറ മകന് ജോയ്സ്, തങ്ങളുടെ കുടുംബത്തിെൻറ പാരമ്പര്യസ്വത്തായ കാളവണ്ടിയെ കൈവിടാതെ തിരിച്ചുപിടിച്ചു. ഇതോടെ ജില്ലയിലെ ഒരേഒരു കാളവണ്ടി വീണ്ടും നിരത്തിൽ കാണും.
ഏഴരപ്പതിറ്റാണ്ടായി ഇവര്‍ കാളവണ്ടി സര്‍വിസ് നടത്തിവരുന്നു. കുട്ടപ്പെൻറ പിതാവ് പാപ്പനി ( ദാവീദ്) ലൂടെയായിരുന്നു തുടക്കം. ഒരുകാലത്ത് ഇത്തിത്താനത്ത് വിവിധ വ്യക്തികളുടേതായി നൂറുകണക്കിന് കാളവണ്ടികള്‍ ഉണ്ടായിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് ചങ്ങനാശ്ശേരി ചന്തയിലേക്ക് ആയിരത്തിനടുത്ത് കാളവണ്ടികള്‍ ചരക്കുകളുമായി വന്നിരുന്നുവെന്ന് കുട്ടപ്പന് ഓർക്കുന്നു. കാളകളെ തീറ്റിപ്പോറ്റാനായി ഒരു ദിവസം 250-300 രൂപ ചെലവുവരും. ദിവസവും അവയെ കുളിപ്പിക്കണം, തൊഴുത്ത് വൃത്തിയാക്കണം തുടങ്ങി മണിക്കൂറുകളോളം ചെലവഴിക്കേണ്ടിവരും. കാളവണ്ടിയുടെ അറ്റകുറ്റപ്പണി അതിലേറെ ബുദ്ധിമുട്ടുള്ളതാണ്. കാളവണ്ടി പണിയാന്‍ അറിയുന്ന ആശാരിമാര് ഇന്നാട്ടില് ലഭ്യമല്ലാത്തതിനാല്‍ പാലക്കാട്ടുനിന്ന് ആളെ വരുത്തണം.
എന്നാല്‍, തെൻറ വല്യപ്പനായി തുടങ്ങിക്കെുകയും രണ്ടു തലമുറകളെ തീറ്റിപ്പോറ്റിയ കാളവണ്ടിയെ എെന്നന്നേക്കുമായി ഉപേക്ഷിക്കാന്‍ കുട്ടപ്പെൻറ മകന് ജോയിസ് തയാറായില്ല. ഓട്ടോമൊബൈല്‍ വര്‍ക്ഷോപ്പിലെ ജീവനക്കാരനായ ജോയ്സിെൻറ നിര്‍ബന്ധം മൂലം കഴിഞ്ഞമാസം തൊടുപുഴയില്‍നിന്ന് വെള്ള നിറത്തിലുള്ള രണ്ടു കാളക്കുട്ടന്മാരെ വിലക്കുവാങ്ങി. പാലക്കാട്ട് ഓട്ടമത്സരങ്ങളില്‍ പങ്കെടുത്തിരുന്ന, മൂന്ന് വയസ്സുള്ള കാളകളെയാണ് വാങ്ങിയത്. ഭാരമേറിയ വണ്ടിവലിക്കാന്‍ അറിയാത്ത ഇവക്ക് പരിശീലനം നല്കി ഇണക്കിയെടുക്കാന്‍ അപ്പന് കൂട്ടായി ജോയ്സും ഉണ്ട്. ഇപ്പോൾ റേഷന്‍ കടയിലെ ജീവനക്കാരനായ അപ്പനുപകരം ജോയ്സാണ് വണ്ടിയടിക്കാന് പോകുന്നത്.
ഭാരവാഹനമെന്ന നിലയില്‍നിന്ന് ആഡംബര വാഹനം എന്ന സ്റ്റാറ്റസിലേക്ക് കാളവണ്ടി മാറിയതോടുകൂടി, സിനിമ, സീരിയല്‍, ഷോര്‍ട്ട്ഫിലിം, ഡോക്യൂമെൻററി, ലൈറ്റ് ആൻഡ് സൗണ്ട് ഷോ, ആല്‍ബം, വിവാഹം, ലൗ സീനുകള്‍, ഉദ്ഘാടനങ്ങള്‍, രാഷ്ട്രീയപാര്‍ട്ടികളുടെ ജാഥകള്‍, പ്രതിഷേധപ്രകടനങ്ങള്‍, കാര്‍ഷികപ്രദര്‍ശന മേളകള്‍ തുടങ്ങിയവക്കൊക്കെ ഇപ്പോള്‍ ഈ കാളവണ്ടി നിറസ്സാന്നിധ്യമായിത്തീര്ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.