ചങ്ങനാശ്ശേരി: കുറിച്ചി പഞ്ചായത്തിെൻറ വൈസ് പ്രസിഡൻറ് ഓള്‍റൗണ്ടറാണ്. പഞ്ചായത്തിെൻറ ഡ്രൈവറില്‍നിന്ന് കന്നിവിജയത്തില്‍ വൈസ് പ്രസിഡൻറ് പദവിയിലെത്തിയ അനീഷ് തോമസ് നെടുമ്പറമ്പില്‍ കോവിഡ്കാലത്ത് കുറിച്ചി സി.എഫ്.എൽ.ടി.സിയുടെ ചുമതലക്കൊപ്പം ആംബുലന്‍സ് ഡ്രൈവറായും പി.പി.ഇ കിറ്റ് ധരിച്ച് കോവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്കാരം നടത്തുന്നതിനും മറ്റും നേതൃത്വം വഹിച്ച് നെട്ടോട്ടത്തിലാണ്.
വെള്ളിയാഴ്ച രാത്രി കുറിച്ചി സി.എഫ്.എല്‍.ടി.സിയില്‍ നിന്ന് കോവിഡ് പോസിറ്റിവായ രോഗിക്ക് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആംബുലന്‍സ് ഡ്രൈവര്‍ സമയത്ത് സ്ഥലത്തില്ലാതെ വന്നെങ്കിലും കുറിച്ചി സെൻറ് മേരീസ് യാക്കോബായ സുനോറപള്ളി സൗജന്യമായി വിട്ടുനല്‍കിയ ആംബുലന്‍സില്‍ ഉടൻ രോഗിയെ ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.
വ്യത്യസ്തവും വേറിട്ടതുമായ പ്രവര്‍ത്തന ശൈലിയിലൂടെ കുറിച്ചിയുടെ അഭിമാനവും നാടിനാകെ മാതൃകയുമായി മാറിയിരിക്കുകയാണ് അനീഷ് തോമസ്. പെട്രോള്‍ വിലവര്‍ധനയില്‍ കേന്ദ്ര സര്‍ക്കാറിനോടുള്ള പ്രതിഷേധ സൂചകമായി ബൈക്ക് തള്ളിയെത്തിയാണ് അനീഷ് തെൻറ ആദ്യത്തെ ബജറ്റ് അവതരിപ്പിച്ചത്. പിന്നെ വായനവാരാചരണത്തില്‍ മുട്ടത്ത് വര്‍ക്കി വായനശാലക്ക് സ്വന്തം പുസ്തകശേഖരത്തില്‍നിന്ന് 50 പുസ്തകങ്ങള്‍ നല്കി.
പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. പഞ്ചായത്തിലെയും വാര്‍ഡിലെയും തിരക്കിട്ട പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെല്ലാം സജീവമായി അനീഷ് തോമസ് നാടിനാകെ മാതൃകയായി മാറിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.