ചങ്ങനാശ്ശേരി: വീടുകയറി വീട്ടമ്മയെ ആക്രമിച്ചശേഷം ഒളിവില്‍ പോയ വേഷ്ണാല്‍ സ്വദേശി അഭിജിത്ത്, ജിത്തു പ്രകാശ്, കട്ടപ്പന സ്വദേശി ജിനീഷ് (കുട്ടന്) എന്നിവർ അറസ്റ്റിൽ.
ഇതില്‍ ജിനീഷിനെ ജാമ്യം കിട്ടിയതിനെ തുടര്‍ന്ന് സ്റ്റേഷനില്‍നിന്ന് വിട്ടയച്ചു. വിവിധകേസുകളില്‍ പ്രതികളായിരുന്ന ഇവര്‍ കഴിഞ്ഞ 18ന് നാലുകോടി വേഷ്ണാല്‍ ഭാഗത്തെ സനീഷിെൻറ വീട്ടില്‍ അതിക്രമിച്ചു കയറി ഭാര്യയുടെ മൂക്ക് ഇടിച്ചുതകര്‍ത്തു.
വീട്ടുപകരണങ്ങളും അടിച്ചു തകര്‍ത്തതിനുശേഷം കടന്നുകളഞ്ഞു. മുണ്ടക്കയം പെരുവന്താനത്ത് ഒളിവില്‍ കഴിഞ്ഞ പ്രതികളെക്കുറിച്ച് നാട്ടുകാര്‍ പൊലീസിൽ അറിയിച്ചു. പൊലീസെത്തിയെങ്കിലും കെ.എസ്.ആര്.ടി.സി ബസില്‍ കയറി ഇവര്‍ രക്ഷപ്പെട്ടു. പിന്തുടര്ന്നെത്തിയ പൊലീസ് 40-ാം മൈല്‍ ഭാഗത്ത് എത്തിയ ബസ് തടയുകയും ഇറങ്ങി ഓടിയ ഇവരെ നാട്ടുകാരുടെയും മുണ്ടക്കയം പൊലീസിെൻറയും സഹായത്തോടെയാണ് തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തത്.
മുത്തൂറ്റ് പോള്‍ വധക്കേസ് പ്രതിക്കെതിരെ സനീഷ് മൊഴി കൊടുത്തതിെൻറ വൈരാഗ്യവും ഫോണിനെ ചൊല്ലിയുള്ള തര്‍ക്കവുമായിരുന്നു വീട് ആക്രമണത്തിന് പിന്നിൽ.
മുമ്പ് കള്ളുഷാപ്പ് അടിച്ചു തകര്‍ത്ത് പണം കവര്‍ന്ന കേസിലെയും വധശ്രമക്കേസിലെയും പ്രതികളായ ഇവര്‍ സമീപ സ്റ്റേഷനുകളില്‍ വിവിധ ക്രിമിനല്‍ കേസിലെ പ്രതികളാണ്.
രണ്ടുപേരെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും. തൃക്കൊടിത്താനം സി.ഐ ഇ. അജീബ്, എസ്.ഐ അഖില്‍ദേവ്, എസ്.ഐ പ്രദീപ്, സി.പി.ഒമാരായ പ്രതീഷ്, ജോര്‍ജ് തുടങ്ങിയവര്‍ അറസ്റ്റിന് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.