ചങ്ങനാശ്ശേരി: വാഴപ്പള്ളി പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍പെട്ട കാവുനട-തോട്ടായികടവ് പാടത്ത് മട വീണു.ചങ്ങനാശ്ശേരി-കോട്ടയം കനാലിന്റെ ബണ്ടില്‍ ഉയരമില്ലാത്തതിനാല്‍ തോട്ടില്‍ വെള്ളംപൊങ്ങി ബണ്ട് കവിഞ്ഞ് പാടത്ത് ഒഴുകി ബണ്ടില്‍ മടവീണു. കൃഷിക്ക് വിതക്കാന്‍ ഒരുങ്ങിയിരിക്കുമ്പോഴാണ് മട വീണത്. 21.5 ഏക്കര്‍ പാടത്താണ് മട വീണത്.
ഇനിയും ആദ്യംമുതലേ പണികള്‍ തുടങ്ങേണ്ട അവസ്ഥയിലാണ് കര്‍ഷകര്‍. ബണ്ട് ഉയര്‍ത്തി കെട്ടാന്‍ നടപടി സ്വീകരിക്കണമെന്ന് വര്‍ഷങ്ങളായി പാടശേഖര ഭാരവാഹികള്‍ അധികൃതരോട് പറയുന്നുണ്ട്. ഇതുസംബന്ധിച്ച് എം.എല്‍.എക്ക് നിവേദനങ്ങളും നല്‍കിയിരുന്നു. 2018ലെ വെള്ളപ്പൊക്കത്തിലും മോട്ടോര്‍തറ ഉൾപ്പെടെ തള്ളിപ്പോയിരുന്നു. അധികാരികള്‍ ഇനിയെങ്കിലും വേണ്ട നടപടി സ്വീകരിക്കണമെന്ന് പാടശേഖര ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.