ചങ്ങനാശ്ശേരി: ഖേലോ ഇന്ത്യ അസ്മിത 3 ഓൺ 3 അണ്ടർ 17 വനിത ബാസ്കറ്റ്ബാൾ ലീഗിന്റെ ദക്ഷിണ പതിപ്പിന് തുടക്കമായി. കിളിമല എസ്.എച്ച് പബ്ലിക് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ച മത്സരം മുൻ ഇന്റർനാഷനൽ റഫറി ഫാ. ഫിൽപ്സ് വടക്കേക്കളം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഫാ. തോമസ് പറത്താനം അധ്യക്ഷത വഹിച്ചു. അസംപ്ഷൻ കോളജ് ഫിസിക്കൽ എജുക്കേഷൻ വിഭാഗം മേധാവി സുജ മേരി ജോർജ്, ഡോ. പ്രിൻസ് കെ. മറ്റം തുടങ്ങിയവർ സംസാരിച്ചു. ലീഗ് കം നോക്കൗട്ട് ഫോർമാറ്റിൽ നടക്കുന്ന ദ്വിദിന മത്സരത്തിൽ 21 ടീം മാറ്റുരക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.