ഗാന്ധിനഗർ: ഡോക്ടറടക്കം നാല് സ്ത്രീകളെ ഉപദ്രവിച്ച കേസിലെ പ്രതി പിടിയിൽ. മാന്നാനം അറയ്ക്കൽ അഖിൽ ദാസിനെയാണ് (26) ഗാന്ധിനഗർ പൊലീസ് പിടികൂടിയത്. ബൈക്കിൽ കറങ്ങി നടന്ന ഇയാൾ വനിതാ ഡോക്ടർ, നഴ്സ് അടക്കം നാല് സ്ത്രീകളെയാണ് ഉപദ്രവിച്ചത്. കുരുമുളക് സ്പ്രേ മുഖത്തടിച്ച് മാല പൊട്ടിക്കാനും ശ്രമമുണ്ടായി.
തിങ്കളാഴ്ച വൈകീട്ട് നാലിനാണ് ആദ്യ സംഭവം. മെഡിക്കൽ കോളജിലെ ഡ്യൂട്ടി കഴിഞ്ഞ് ചമ്മനം പടി ബസ് ഇറങ്ങി നടക്കവേ, അതിരമ്പുഴ ഭാഗത്തുനിന്ന് ഇടറോഡ് വഴി ബൈക്കിൽ എത്തിയ അഖിൽ നഴ്സിെൻറ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ചു. ഇവരുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോൾ, ഇയാൾ ബൈക്കിൽ കടന്നു. അൽപസമയത്തിനകം ഇതേ റോഡിലും മറ്റൊരു റോഡിലും ഒരു യുവതിയുടെ നേരെ കുരുമുളക്സ് പ്രേ അടിക്കുകയും മറ്റൊരു യുവതിയെ കടന്നുപിടിക്കുകയും ചെയ്തു.
പല സമയങ്ങളിലായി മൂന്നു സ്ത്രീകളും ഗാന്ധിനഗർ സ്റ്റേഷനിലെത്തി പരാതി നൽകി. പൊലീസ് മെഡിക്കൽ കോളജ് ഗാന്ധിനഗർ റോഡിലെ സി.സി.ടി.വി പരിശോധിച്ച് മൂന്നു സംഭവത്തിെലയും പ്രതി ഒന്നുതന്നെയെന്ന് മനസ്സിലാക്കി. ഇതിനിടയിൽ, മെഡിക്കൽ കോളജ് രക്തബാങ്കിന് സമീപത്തുകൂടി നടന്നുവരുകയായിരുന്ന ഒരു യുവ വനിതാ ഡോക്ടറെ കടന്നുപിടിച്ചു. ഇത് കണ്ടുനിന്ന രോഗികളുടെ കൂട്ടിരിപ്പുകാർ ഇയാളെ പിടികൂടി കൈകാര്യം ചെയ്തശേഷം, പൊലീസ് എയ്ഡ് പോസ്റ്റിൽ വിവരം അറിയിച്ചു. പൊലീസ് എത്തി ഇയാളെ ഗാന്ധിനഗർ സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.