കറുകച്ചാൽ: മഴ പെയ്തിട്ടും കറുകച്ചാലിലെ പൈപ്പുകൾ തുറന്നാൽ ഒരു തുള്ളി വെള്ളം പോലുമില്ല. മഴക്കാലത്തും വേനൽക്കാലത്തും ജലവിതരണ വകുപ്പിനെ കൊണ്ട് പ്രയോജനമില്ലെന്ന് ഗുണഭോക്താക്കൾ പറയുന്നു. കറുകച്ചാൽ ടൗണിലും പരിസരങ്ങളിലും പൈപ്പുകളിൽ വെള്ളമെത്തിയിട്ട് രണ്ടാഴ്ച പിന്നിട്ടു. ഇതോടെ ടൗണിലെ നൂറുകണക്കിന് കെട്ടിടങ്ങളിൽ വെള്ളമില്ലാത്ത സ്ഥിതിയാണ്. പലരും വെള്ളം കന്നാസുകളിലും മറ്റും കൊണ്ടുവരുകയാണ്. ശൗചാലയങ്ങൾ അടച്ചു പൂട്ടേണ്ട ഗതികേടിലാണ്. ബംഗ്ലാംകുന്ന് പോലെയുള്ള ഉയർന്ന പ്രദേശങ്ങളിൽ പൈപ്പുവെള്ളം വന്നിട്ട് മാസങ്ങളായി. കൃത്യമായി പണം അടക്കുന്നതല്ലാതെ വെള്ളം കിട്ടുന്നില്ലെന്ന് ഇവർ പരാതി പറയാൻ തുടങ്ങിയിട്ട് കാലങ്ങളായി.
ടാപ്പുകൾക്കായി പ്രതിമാസം വലിയ തുക ഓരോ പഞ്ചായത്തുകളും ജലവിതരണ വകുപ്പിന് അടക്കാറുണ്ട്. പക്ഷേ, ടാപ്പുകളിൽ കൃത്യമായി വെള്ളം കിട്ടാറില്ല. ഇതിന് പുറമെയാണ് ഗാർഹിക കണക്ഷനുകളും.
മേഖലയിലെ കുടിവെള്ള വിതരണത്തിനെതിരെ പ്രതിഷേധം ആരംഭിച്ചിട്ട് വർഷങ്ങളായി. കുറ്റമറ്റ രീതിയിൽ കുടിവെള്ള വിതരണം നടത്താൻ അധികൃതർക്ക് കഴിയുന്നില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.