കോരുത്തോട്: കുടിവെള്ളവിതരണത്തിൽ വിവേചനം കാട്ടിയെന്ന പഞ്ചായത്ത് അംഗത്തിന്റെ ആരോപണം രാഷ്ട്രീയ ദുഷ്ടലാക്കോടെയാണെന്ന് കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈൻ. എല്ലാവാർഡിലും കൃത്യമായി വെള്ളം വിതരണം ചെയ്തുവരുകയാണ്. പഞ്ചായത്ത് തയാറാക്കിയ പദ്ധതിയിൽ അഞ്ചു ലക്ഷം രൂപ മുടക്കി ക്വട്ടേഷൻ നൽകിയാണ് ജലക്ഷാമം പരിഹരിക്കുന്നത്.
രാഷ്ട്രീയവിവേചനം കാട്ടിയെന്ന ‘മാധ്യമം’ വാർത്തയെ തുടർന്ന് യോഗംചേർന്ന് വിശദമായി പരിശോധിച്ച് പഞ്ചായത്ത് വാർഡുകളിൽ വിതരണം ചെയ്ത വെള്ളത്തിന്റെ കണക്ക് അംഗങ്ങൾക്ക് നൽകുകയും ചെയ്തിട്ടുണ്ട്. പഞ്ചായത്ത് അംഗം തനിക്കെതിരെ നടത്തുന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ശ്രീജ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.