മെ​ൻ ജാ​വ​ലി​ൻ -പി.​കെ. പ്ര​വീ​ൺ എ​സ്.​ബി കോ​ള​ജ്​ ച​ങ്ങ​നാ​ശ്ശേ​രി

കോട്ടയം ജില്ല അത്ലറ്റിക് ചാമ്പ്യന്‍ഷിപ്: പൂഞ്ഞാര്‍ സ്പോര്‍ട്സ് അക്കാദമി, പാലാ അല്‍ഫോന്‍സ കോളജ് മുന്നില്‍

പാലാ: 65ാമത് ജില്ല അത്ലറ്റിക് മത്സരങ്ങളുടെ ആദ്യദിനം സമാപിച്ചപ്പോള്‍ ജൂനിയര്‍ വിഭാഗത്തില്‍ (20 വയസ്സില്‍ താഴെ) ദ്രോണാചാര്യ കെ.പി. തോമസ് മാഷ് സ്‌പോര്‍ട്‌സ് അക്കാദമി 207 പോയന്റുകളോടെ ഒന്നാംസ്ഥാനത്ത് എത്തി. 80.5 പോയന്‍റോടെ പാലാ സെന്റ് തോമസ് കോളജാണ് രണ്ടാംസ്ഥാനത്ത്.

സീനിയര്‍ വിഭാഗത്തില്‍ (20 വയസ്സിന് മുകളില്‍) പുരുഷവിഭാഗത്തില്‍ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജും വനിതവിഭാഗത്തില്‍ പാലാ അല്‍ഫോൺസ കോളജും മുന്നിട്ടുനില്‍ക്കുന്നു. കാഞ്ഞിരപ്പള്ളി കോളജിന് 34 പോയന്റും അല്‍ഫോൺസ കോളജിന് 78 പോയന്റുമുണ്ട്. പുരുഷവിഭാഗത്തില്‍ 33 പോയന്റോടെ ചങ്ങനാശ്ശേരി എസ്.ബി കോളജാണ് രണ്ടാംസ്ഥാനത്ത്.

20 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലാ അല്‍ഫോന്‍സ കോളജ് ഒന്നാംസ്ഥാനത്തും ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളജ് രണ്ടാംസ്ഥാനത്തും നില്‍ക്കുന്നു. 20 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിനും ചങ്ങനാശ്ശേരി എസ്.ബി കോളജിനുമാണ് യഥാക്രമം ഒന്നുംരണ്ടും സ്ഥാനങ്ങള്‍.18 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പൂഞ്ഞാര്‍ സ്പോര്‍ട്സ് അക്കാദമി ഒന്നാംസ്ഥാനത്ത്. കൂരോപ്പട സാന്റ മരിയ പബ്ലിക് സ്‌കൂൾ രണ്ടാമത്.

18 വയസ്സില്‍ താഴെ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പൂഞ്ഞാര്‍ സ്പോര്‍ട്സ് അക്കാദമി ഒന്നാംസ്ഥാനം. പാലാ സെന്റ് തോമസ് ഹയര്‍ സെക്കൻഡറി സ്‌കൂള്‍ രണ്ടാംസ്ഥാനം.16 വയസ്സില്‍ താഴെ പെണ്‍കുട്ടികളുടെ വിഭാഗത്തിലും യഥാക്രമം ഒന്നുംരണ്ടും സ്ഥാനങ്ങള്‍ പൂഞ്ഞാര്‍ സ്പോര്‍ട്സ് അക്കാദമിക്കും കൂരോപ്പട സാന്റ മരിയ പബ്ലിക് സ്‌കൂളിനുമാണ്.16 വയസ്സില്‍ താഴെ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പൂഞ്ഞാര്‍ സ്പോര്‍ട്സ് അക്കാദമി ഒന്നാംസ്ഥാനത്ത് നില്‍ക്കുന്നു. പാലാ സെന്റ് തോമസ് ഹയര്‍ സെക്കൻഡറി സ്‌കൂളാണ് രണ്ടാംസ്ഥാനത്ത്.

14 വയസ്സില്‍ താഴെ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഭരണങ്ങാനം എസ്.എച്ച്.ജി.എച്ച്.എസ് ഒന്നാംസ്ഥാനത്തും പൂഞ്ഞാര്‍ സ്പോര്‍ട്സ് അക്കാദമി രണ്ടാംസ്ഥാനത്തും എത്തി.14 വയസ്സില്‍ താഴെ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പൂഞ്ഞാര്‍ സ്പോര്‍ട്സ് അക്കാദമിക്കാണ് ഒന്നാംസ്ഥാനം. കോട്ടയം എം.ഡി സെമിനാരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് രണ്ടാംസ്ഥാനത്ത്. പാലാ നഗരസഭ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരങ്ങള്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ തോമസ് പീറ്റര്‍ ഉദ്ഘാടനം ചെയ്തു. അത്ലറ്റിക് അസോ. പ്രസിഡന്റ് പ്രവീണ്‍ തര്യന്‍ അധ്യക്ഷതവഹിച്ചു.

അല്‍ഫോന്‍സ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ റെജിനാമ്മ ജോസഫ്, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ അഡ്വ. ബിനു പുളിക്കക്കണ്ടം, ഷാജു തുരുത്തന്‍, ബിജി ജോജോ, ബൈജു കൊല്ലംപറമ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ദ്രോണാചാര്യ കെ.പി. തോമസ് മാഷ്, അല്‍ഫോൺസ കോളജ് അധ്യാപിക പ്രെഫ. മേഴ്‌സി ജോസഫ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പരിശീലകന്‍ ജോസഫ് മനയാനി, സ്‌പോര്‍ട്‌സ് അക്കാദമി പരിശീലകന്‍ സതീഷ് കുമാര്‍ കെ.പി. തുടങ്ങിയവരെ ആദരിച്ചു. മത്സരങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവരെ സംസ്ഥാന ടീമിലേക്ക് പരിഗണിക്കും. മത്സരങ്ങള്‍ വെള്ളിയാഴ്ചയും തുടരും.

Tags:    
News Summary - District Athletic Championship: Poonjar Sports Academy, Pala Alphonsa College ahead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.