വയോധികന് മർദനം; സ്വകാര്യ ബസ് ജീവനക്കാരെ അറസ്റ്റ്​ ചെയ്തു

വൈ​ക്കം: ത​ല​യാ​ഴ​ത്ത് വ​യോ​ധി​ക​നെ മ​ർ​ദി​ച്ച​തി​ന്​ സ്വ​കാ​ര്യ ബ​സി​ലെ ജീ​വ​ന​ക്കാ​ർ അ​റ​സ്റ്റി​ൽ. ത​ല​യാ​ഴം തോ​ട്ടു​ചി​റ​യി​ൽ ചി​ദം​ബ​ര​നെ (64) മ​ർ​ദി​ച്ച ശ്രീ​ഗ​ണേ​ഷ്​ എ​ന്ന സ്വ​കാ​ര്യ ബ​സി​ലെ ജീ​വ​ന​ക്കാ​രാ​യ കു​മ​ര​കം സ്വ​ദേ​ശി ആ​ദ​ർ​ശ് (27), ചെ​ങ്ങ​ളം സ്വ​ദേ​ശി വി​ഷ്ണു(28) എ​ന്നി​വ​രാ​ണ്​ അ​റ​സ്റ്റി​ലാ​യ​ത്.

താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന സ​ഹോ​ദ​രി​ക്ക് ഭ​ക്ഷ​ണം ന​ൽ​കി​യ ശേ​ഷം ബു​ധ​നാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ചി​ദം​ബ​ര​ൻ ബ​സി​ൽ ത​ല​യാ​ഴ​ത്തേ​ക്ക് വ​രു​ക​യാ​യി​രു​ന്നു. ക​ണ്ട​ക്ട​ർ ടി​ക്ക​റ്റ് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ നേ​ര​ത്തെ ടി​ക്ക​റ്റ് എ​ടു​ത്ത കാ​ര്യം പ​റ​യു​ക​യും കൈ​യി​ൽ പാ​ത്ര​വും മ​റ്റും ഇ​രി​ക്കു​ന്ന​തി​നാ​ൽ കു​റ​ച്ച് ക​ഴി​ഞ്ഞു ടി​ക്ക​റ്റ് കാ​ണി​ക്കാ​മെ​ന്ന് അ​റി​യി​ക്കു​ക​യും ചെ​യ്​​തെ​ങ്കി​ലും അ​ത് കേ​ൾ​ക്കാ​ൻ ത​യാ​റാ​കാ​തെ ക​ണ്ട​ക്ട​ർ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ചി​ദം​ബ​ര​ൻ പ​റ​യു​ന്നു. ബ​സി​ൽ നി​ന്ന് ഇ​റ​ങ്ങാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ഡ്രൈ​വ​റും ഓ​ടി​യെ​ത്തി ക്രൂ​ര​മാ​യി മ​ർ​ദി​ച്ച്​ ബ​സി​ൽ​നി​ന്ന് ത​ള്ളി താ​ഴെ​യി​ട്ടു. ബ​സി​ൽ​നി​ന്ന് താ​ഴെ വീ​ണ ചി​ദം​ബ​ര​ന് മു​ട്ടി​ന്റെ ചി​ര​ട്ട​ക്ക് പൊ​ട്ട​ലും മൂ​ക്കി​ന്റെ പാ​ല​ത്തി​ന് ഒ​ടി​വു​മു​ണ്ട്.

വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തെ​ങ്ങു ക​യ​റ്റ തൊ​ഴി​ലാ​ളി​യും നി​ർ​ധ​ന കു​ടും​ബ​ത്തി​ലെ അം​ഗ​വു​മാ​ണ് ചി​ദം​ബ​ര​ൻ. മു​മ്പും യാ​ത്ര​ക്കാ​രെ മ​ർ​ദി​ച്ച​താ​യ പ​രാ​തി ഈ ​ബ​സി​ന്‍റെ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ ആ​ക്ഷേ​പ​മു​ണ്ട്. ര​ണ്ട് മാ​സം മു​മ്പ്​ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് ഡ്രൈ​വ​റെ മ​ർ​ദി​ച്ച​തി​നും ഈ ​ബ​സി​ലെ ജീ​വ​ന​ക്കാ​രെ അ​റ​സ്റ്റ്​ ചെ​യ്തി​രു​ന്നു. 

Tags:    
News Summary - Elder abuse; Private bus employees were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.