തെരഞ്ഞെടുപ്പ്​ തോൽവി; കോ​ട്ട​യം ഡി.സി.സി യോഗത്തില്‍ വാക്കേറ്റം

കോ​ട്ട​യം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യം അ​വ​ലോ​ക​നം ചെ​യ്യാ​ന്‍ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ വാ​ക്കേ​റ്റം. ഡി.​സി.​സി​യി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ൽ ഈ​രാ​റ്റു​പേ​ട്ട ബ്ലോ​ക്കി​ലെ വി​ഷ​യം ച​ര്‍ച്ച ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് നേ​താ​ക്ക​ള്‍ ചേ​രി​തി​രി​ഞ്ഞ​ത്.

ഈ​രാ​റ്റു​പേ​ട്ട ബ്ലോ​ക്ക് പ്ര​സി​ഡ​ൻ​റ്​ ഇ​ല്ല്യാ​സ് സം​സാ​രി​ക്കു​ന്ന​തി​നി​ടെ ആ​ന​ന്ദ് പ​ഞ്ഞി​ക്കാ​ര​ന്‍ ബ​ഹ​ളം സൃ​ഷ്​​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​രാ​റ്റു​പേ​ട്ട​യി​ല്‍ ജോ​സ​ഫ് വാ​ഴ​യ്ക്ക​നെ ത​ട​ഞ്ഞ​ത് ഇ​ല്ല്യാ​സാ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് ആ​ന​ന്ദ് പ​ഞ്ഞി​ക്കാ​ര​ന്‍ ബ​ഹ​ളം കൂ​ട്ടി​യ​ത്.

ഇ​തി​നെ ചെ​റു​ത്ത് ഈ​രാ​റ്റു​പേ​ട്ട​യി​ല്‍നി​ന്നു​ള്ള നേ​താ​ക്ക​ള്‍ ബ​ഹ​ള​മു​ണ്ടാ​ക്കി​യ​തോ​ടെ കു​ഞ്ഞ് ഇ​ല്ല​മ്പ​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​രു വി​ഭാ​ഗം ബ​ഹ​ളം കൂ​ട്ടി​യ ഇ​രു വി​ഭാ​ഗ​ത്തി​നു​മെ​തി​രേ തി​രി​ഞ്ഞു. ഇ​തോ​ടെ യോ​ഗം അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

അ​ക​ല​ക്കു​ന്നം പ​ഞ്ചാ​യ​ത്തി​ലെ അ​വ​ലോ​ക​ന യോ​ഗ​വും സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ചു. ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു അ​വ​ലോ​ക​നം. മ​ണ്ഡ​ലം പ്ര​സി​ഡ​​ൻ​റ്​ രാ​ജു​വി​നെ​തി​രെ ഒ​രു​വി​ഭാ​ഗം പ്ര​വ​ര്‍ത്ത​ക​ര്‍ സ​ദ​സ്സി​ല്‍നി​ന്നും ബ​ഹ​ളം ഉ​ണ്ടാ​ക്കി. യോ​ഗ​ത്തി​െൻറ അ​വ​സാ​നം രാ​ജു​വി​ന് മ​റു​പ​ടി പ​റ​യാ​ന്‍ അ​വ​സ​രം ഉ​ണ്ടാ​കു​മെ​ന്ന് ഉ​മ്മ​ന്‍ചാ​ണ്ടി യോ​ഗ​ത്തെ ധ​രി​പ്പി​ച്ചി​രു​ന്നു.

യോ​ഗ​ത്തി​െൻറ അ​വ​സാ​നം രാ​ജു മ​റു​പ​ടി പ​റ​യാ​ന്‍ എ​ഴു​ന്നേ​റ്റ​പ്പോ​ള്‍ സ​ദ​സ്സി​ല്‍ നി​ന്നും വീ​ണ്ടും ബ​ഹ​ളം ഉ​ണ്ടാ​യി. ഇ​തി​നി​ടെ സ​ദ​സ്സി​ല്‍ നി​ന്ന ഏ​താ​നും പ്ര​വ​ര്‍ത്ത​ക​ര്‍ സ്‌​റ്റേ​ജി​ലേ​ക്ക് ഓ​ടി​ക്ക​യ​റി. ഇ​വ​രെ സ്‌​റ്റേ​ജി​ല്‍ ഇ​രു​ന്ന​വ​ര്‍ ചെ​റു​ക്കാ​ന്‍ ശ്ര​മി​ച്ച​താ​ണ് കൈ​യാ​ങ്ക​ളി​യി​ലെ​ത്തി​യ​ത്.

ഉ​മ്മ​ന്‍ ചാ​ണ്ടി ഇ​ട​പെ​ട്ട്​ ഇ​രു​കൂ​ട്ട​രെ​യും ശാ​ന്ത​രാ​ക്കി. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജി​ല്ല​യി​ലെ ​േതാ​ൽ​വി​യി​ൽ താ​ഴേ​ത്ത​ട്ടി​ലെ പ്ര​വ​ർ​ത്ത​ക​ർ ക​ടു​ത്ത അ​മ​ർ​ഷ​ത്തി​ലാ​ണ്. ഗ്രൂ​പ്പ്​ ക​ളി​യ​ട​ക്കം രൂ​ക്ഷ​മാ​യ​താ​ണ്​ തോ​ൽ​വി​ക്കി​ട​യാ​ക്കി​യ​തെ​ന്ന്​ വി​മ​ർ​ശ​ന​മു​ണ്ട്.

ജോ​സ്​​​കെ.​മാ​ണി മു​ന്ന​ണി വി​ട്ടി​ട്ടും മ​റി​ക്ക​ട​ക്കാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ൽ നേ​താ​ക്ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ്​ ആ​ക്ഷേ​പം. 

Tags:    
News Summary - election defeat quarall in kottayam DCC meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.