മു​ജീ​ബ് റ​ഹ്മാ​ൻ

ബസിൽ നഗ്നത പ്രദർശനം; യുവാവ് അറസ്റ്റിൽ

ഏ​റ്റു​മാ​നൂ​ർ: കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ യു​വ​തി​ക്ക്​ നേ​രെ ന​ഗ്ന​ത പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ യു​വാ​വ്​ അ​റ​സ്റ്റി​ൽ. ത​ല​യോ​ല​പ്പ​റ​മ്പ് ത​ല​പ്പാ​റ ഭാ​ഗ​ത്ത് തു​ണ്ടി​യി​ൽ വീ​ട്ടി​ൽ ഫ​യാ​സ് എ​ന്ന മു​ജീ​ബ് റ​ഹ്മാ​നാ​ണ്​ (48) അ​റ​സ്റ്റി​ലാ​യ​ത്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ കോ​ട്ട​യ​ത്ത് നി​ന്ന്​ മൂ​വാ​റ്റു​പു​ഴ ഭാ​ഗ​ത്തേ​ക്കു​പോ​യ ബ​സി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന യു​വ​തി​യു​ടെ സീ​റ്റി​ന് സ​മീ​പം നി​ന്നി​രു​ന്ന ഇ​യാ​ൾ ന​ഗ്ന​ത പ്ര​ദ​ർ​ശ​നം ന​ട​ത്തു​ക​യാ​യി​രു​ന്നു. എ​സ്.​എ​ച്ച്.​ഒ എ.​എ​സ്. അ​ൻ​സ​ൽ, എ​സ്.​ഐ​മാ​രാ​യ ജ​യ​പ്ര​കാ​ശ്, സി​നി​ൽ, സി.​പി.​ഒ​മാ​രാ​യ മ​നോ​ജ്, പ്രീ​ജി​ത്ത് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ​ക്ക് വൈ​ക്കം സ്​​റ്റേ​ഷ​നി​ൽ ക്രി​മി​ന​ൽ കേ​സ് നി​ല​വി​ലു​ണ്ട്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

Tags:    
News Summary - Nudity disaplay in bus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.