ഏറ്റുമാനൂര്‍: മഹാദേവ ക്ഷേത്രത്തിലെ ചുവര്‍ച്ചിത്രങ്ങള്‍ പുനരാലേഖനം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ദേവസ്വം ബോര്‍ഡ് 54 ലക്ഷം രൂപ ചെലവിട്ടാണ് നൂറ്റാണ്ടുകളുടെ പഴക്കമുള്ള ചുവര്‍ച്ചിത്രങ്ങള്‍ പുനരാലേഖനം ചെയ്യുന്നത്. പതിനാറാം നൂറ്റാണ്ടിലെ ചരിത്ര ഗ്രന്ഥങ്ങളില്‍ ഇടപിടിച്ചവയാണ് ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ ചുവര് ചിത്രങ്ങള്‍. മന്ത്രി വി.എന്‍. വാസവന് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ക്ഷേത്രത്തിലെ ഊട്ടുപുര നവീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കിഴക്കേനടയിലെ അലങ്കാര ഗോപുരം നവീകരിക്കാനും നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
‘ചുമര് ചിത്രങ്ങളുടെ സംരക്ഷണവും പുനരുദ്ധാരണവും’ എന്ന വിഷയത്തില്‍ ഡോ. എം. വേലായുധന് നായര്‍ പ്രഭാഷണം നടത്തി. വാസ്തുവിദ്യ ഗുരുകുലം ചെയര്മാന് ഡോ. ജി. ശങ്കര്‍, നഗരസഭ പ്രതിപക്ഷ നേതാവ് ഇ.എസ്. ബിജു, കൗണ്‍സിലര്‍ സുരേഷ് വടക്കേടം, അസി. ദേവസ്വം കമീഷണര്‍ കവിത ജി. നായര്‍, പ്രഫ. പി.എസ്. ശങ്കരന് നായര്‍, അഡ്മിനിസിട്രേറ്റീവ് ഓഫിസര്‍ അരവിന്ദ് എസ്.ജി. നായര്‍, ഡെപ്യൂട്ടി ദേവസ്വം കമീഷണര്‍ കെ.ആര്. ശ്രീലത തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.