ഏ​റ്റു​മാ​നൂ​ര്‍: ന​ഗ​ര​സ​ഭ​യി​ലെ​യും കാ​ണ​ക്കാ​രി, മാ​ഞ്ഞൂ​ർ, അ​തി​ര​മ്പു​ഴ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ വി​ഭാ​വ​നം​ചെ​യ്‌​ത ഏ​റ്റു​മാ​നൂ​ർ കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക്‌ തു​ട​ക്ക​മാ​യി.

കി​ഫ്ബി പ​ദ്ധ​തി​യി​ൽ 93.225 കോ​ടി മു​ട​ക്കി ജി​ല്ല​യി​ലെ ഏ​റ്റ​വും വ​ലി​യ പ​ദ്ധ​തി​ക്കാ​ണ്‌ തു​ട​ക്ക​മാ​യ​ത്‌. പ​ദ്ധ​തി​യോ​ട​നു​ബ​ന്ധി​ച്ച്‌ മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ സം​ഘാ​ട​ക സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ചു. പൂ​വ​ത്തും​മൂ​ട്ടി​ലെ നി​ല​വി​ലു​ള്ള ഒ​മ്പ​ത്​ മീ​റ്റ​ർ വ്യാ​സ​മു​ള്ള കി​ണ​റ്റി​ൽ​നി​ന്ന്​ വി​വി​ധ മേ​ഖ​ല​ക​ളി​ലേ​ക്ക്‌ കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന​താ​ണ്‌ പ​ദ്ധ​തി. പൂ​വ​ത്തും​മൂ​ട് നി​ല​വി​ലെ പ​മ്പ്ഹൗ​സി​ന്​ സ​മീ​പം ഉ​ന്ന​ത​ശേ​ഷി​യു​ള്ള ട്രാ​ൻ​സ്ഫോ​മ​ർ, റോ​വാ​ട്ട​ർ​പ​മ്പ്സെ​റ്റ് എ​ന്നി​വ സ​ജ്ജ​മാ​കും.

കി​ണ​റ്റി​ൽ നി​ന്നും നേ​താ​ജി ന​ഗ​റി​ൽ നി​ർ​മി​ക്കു​ന്ന 22 ദ​ശ​ല​ക്ഷം ലി​റ്റ​ർ സം​ഭ​ര​ണ​ശേ​ഷി​യു​ള്ള ജ​ല​ശു​ദ്ധീ​ക​ര​ണ ശാ​ല​യി​ലേ​ക്ക്‌ ജ​ലം എ​ത്തി​ക്കും. ശു​ദ്ധീ​ക​ര​ണ​ശാ​ല​യോ​ട​നു​ബ​ന്ധി​ച്ച്‌ 16 ല​ക്ഷം ലി​റ്റ​ർ ജ​ല​സം​ഭ​ര​ണി​യും 20 ല​ക്ഷം ലി​റ്റ​ർ ഭൂ​ത​ല ജ​ല​സം​ഭ​ര​ണി​യും നി​ർ​മി​ക്കും. തു​ട​ർ​ന്ന്‌ കു​ടി​വെ​ള്ളം ക​ച്ചേ​രി​ക്കു​ന്നി​ൽ നി​ർ​മി​ക്കു​ന്ന 10 ല​ക്ഷം ലി​റ്റ​ർ സം​ഭ​ര​ണ​ശേ​ഷി​യു​ള്ള ഉ​ന്ന​ത​ത​ല ജ​ല​സം​ഭ​ര​ണി​യി​ലെ​ത്തും.

തു​ട​ർ​ന്ന്‌ ക​ട്ട​ച്ചി​റ​യി​ലേ​ക്കും വി​ത​ര​ണം ന​ട​ക്കും. ക​ട്ട​ച്ചി​റ​യി​ലെ നി​ല​വി​ലു​ള്ള ഭൂ​ത​ല ജ​ല​സം​ഭ​ര​ണി പൊ​ളി​ച്ച്‌ അ​ര​ല​ക്ഷം ലി​റ്റ​ർ സം​ഭ​ര​ണ​ശേ​ഷി​യു​ള്ള ഉ​ന്ന​ത​ത​ല സം​ഭ​ര​ണി നി​ർ​മി​ക്കും. ശു​ദ്ധീ​ക​ര​ണ​ശാ​ല​യി​ൽ​നി​ന്ന്​ ടാ​ങ്കു​ക​ളി​ലേ​ക്ക്‌ 13 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള ട്രാ​ൻ​സ്‌​മി​ഷ​ൻ മെ​യി​ൻ പൈ​പ്പ് ലൈ​നു​ക​ളും ടാ​ങ്കു​ക​ളി​ൽ​നി​ന്ന്​ 43 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള വി​ത​ര​ണ​ശൃം​ഖ​ല​യും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ്ഥാ​പി​ക്കും.

നാ​ല്‌ പാ​ക്കേ​ജു​ക​ളി​ലാ​യാ​ണ്‌ പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​മാ​യ പൈ​പ്പി​ടീ​ൽ പൂ​ർ​ത്തി​യാ​യി. തു​ട​ർ​ന്നു​ള്ള പ്ര​വൃ​ത്തി​ക്കാ​യി 73.8 കോ​ടി അ​നു​വ​ദി​ച്ച​താ​യും ന​വം​ബ​റി​ൽ നി​ർ​മാ​ണോ​ദ്‌​ഘാ​ട​നം ന​ട​ക്കു​മെ​ന്നും ഭാ​വി​യി​ൽ പ​ദ്ധ​തി വി​പു​ലീ​ക​രി​ച്ച്‌ ആ​ർ​പ്പൂ​ക്ക​ര, അ​യ്‌​മ​നം മേ​ഖ​ല​ക​ളി​ലേ​ക്കും കു​ടി​വെ​ള്ള​മെ​ത്തി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

എ​ക്സി.​എ​ൻ​ജി​നീ​യ​ർ ദി​ലീ​പ് ഗോ​പാ​ൽ, അ​സി. എ​ൻ​ജി​നീ​യ​ർ സൂ​ര്യ ശ​ശി​ധ​ര​ൻ, സൂ​പ്പ​ർ​വൈ​സ​ർ വി​നോ​ദ്, ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ്​ ആ​ര്യ രാ​ജ​ൻ, വൈ​സ്‌ പ്ര​സി​ഡ​ന്‍റ്​ എ.​എം.​ബി​ന്നു, കാ​ണ​ക്കാ​രി പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ്​ അം​ബി​ക സു​കു​മാ​ര​ൻ, മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​ർ ഇ.​എ​സ്‌. ബി​ജു, കെ.​എ​ൻ. വേ​ണു​ഗോ​പാ​ൽ, ബാ​ബു ജോ​ർ​ജ്, മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​ർ​മാ​ർ, പ​ഞ്ചാ​യ​ത്ത്​ അം​ഗ​ങ്ങ​ൾ, വി​വി​ധ രാ​ഷ്‌​ട്രീ​യ​പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Ettumanoor Drinking water project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.