മണിമല: അഞ്ചു വയസ്സുകാരനെ ക്രൂരമായി ഉപദ്രവിച്ച കേസിൽ പിതാവിനെ അറസ്റ്റ് ചെയ്തു. മണിമല മുക്കട സ്വദേശിയായ 47കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
അഞ്ചു വയസ്സുകാരനായ മകനെ കഴുത്തിൽ കയറിയിട്ട് കുരുക്കി ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു. കോൺവെന്റിൽ താമസിച്ചു പഠിച്ചിരുന്ന ഇയാളുടെ കുട്ടികള്‍ ഓണാവധിക്ക് വീട്ടില്‍ എത്തിയതായിരുന്നു. മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഇടിവെട്ടിയതിനെ തുടർന്ന് കുട്ടികള്‍ അകത്തേക്ക് കയറിയ സമയത്ത് ഇളയ കുട്ടിയായ അഞ്ചുവയസ്സുകാരന് മുറ്റത്ത് കിടന്ന പ്ലാസ്റ്റിക് കയറിൽ തട്ടി മറിഞ്ഞുവീഴുന്നത് കണ്ട പിതാവ് ആ കയർ എടുത്തു കുട്ടിയുടെ കഴുത്തിൽ കുരുക്കിട്ടുമുറുക്കി. കുട്ടികള്‍ ബഹളംവെച്ചതിനെ തുടർന്നാണ് ഇയാൾ കുരുക്ക് കഴുത്തിൽനിന്ന് മാറ്റിയത്.
ഓണാവധിക്ക് ശേഷം തിരിച്ച് കോൺവന്റിലെത്തിയ കുട്ടിയുടെ കഴുത്തിലെ പാട് കണ്ട് അധികൃതർ വിവരം തിരക്കിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. കോൺവന്റ് അധികൃതർ വിവരം ചൈൽഡ് ലൈനിൽ അറിയിച്ചു. ചൈൽഡ് ലൈൻ മുഖാന്തരം പരാതി ലഭിച്ചതിനെ തുടർന്ന് മണിമല പൊലീസ് കേസെടുക്കുകയും പിതാവിനെ പിടികൂടുകയുമായിരുന്നു.
മണിമല എസ്.എച്ച്.ഒ ഷാജിമോൻ, എസ്.ഐമാരായ സന്തോഷ് കുമാർ, അനിൽകുമാർ, സി.പി.ഒമാരായ രാജീവ്, ശ്രീജിത് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇയാൾക്കെതിരെ കൊലപാതകശ്രമം ഉൾപ്പെടെ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.