തലയോലപ്പറമ്പ്: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വിദ്യാർഥിനികളെ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എ.ജെ. ജോൺ മെമ്മോറിയൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പത്താം ക്ലാസിൽ ഒരേ ക്ലാസിൽ പഠിക്കുന്ന പത്തോളം വിദ്യാർഥിനികൾക്കാണ് ചൊറിച്ചിലും ശ്വാസംമുട്ടലും അനുഭവപ്പെട്ടത്. ബുധനാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. സ്കൂൾ അധികൃതർ ഇവരെ ഉടൻ തലയോലപ്പറമ്പ് സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ എത്തിച്ചു.
പ്രാഥമികചികിത്സ നൽകിയെങ്കിലും ശക്തമായ ശ്വാസതടസ്സം ഉണ്ടായതോടെ മൂന്ന് ആംബുലൻസിലായി വിദ്യാർഥികളെ മെഡിക്കൽ കോളിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ക്ലാസ് മുറിയിൽ പ്രാവിന്റെ കാഷ്ഠവും തൂവലുകളും കിടപ്പുണ്ടായിരുന്നതായും അതിൽനിന്നും മറ്റും അലർജി ഉണ്ടായതാകാമെന്നും ബ്ലോക്ക് മെഡിക്കൽ ഓഫിസർ ബിജു ജോൺ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.